മുളന്തുരുത്തി പളളി:- സിആർപിഎഫിനെ ഉപയോഗിക്കാൻ കേന്ദ്ര നിലപാട് തേടി ഹൈകോടതി

കൊച്ചി: മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ കോടതി അലക്ഷ്യ ഹർജി ഇന്ന് ബഹുമാനപ്പെട്ട ഹൈ കോടതി പരിഗണിച്ചു. സ്റ്റേറ്റ് അറ്റോർണി കോടതിയിൽ ഹാജരാവുകയും, അപ്പീൽ നൽകാനും മറ്റും 3 മാസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു രീതിയിലും അംഗീകരിക്കാൻ ആകില്ലെന്നും, പള്ളി കസ്റ്റഡിയിൽ എടുക്കുന്നതിനു കോറോണയും, പ്രളയവും ഒരു തടസ്സം അല്ലെന്നും ബഹുമാനപ്പെട്ട കോടതി ഓർമ്മിപ്പിച്ചു. നിയമ വിരുദ്ധമായ പ്രവർത്തനങ്ങളും, കോടതി വിധികൾ നടപ്പാകാതിരിക്കാനുള്ള മാർഗങ്ങളും ആണ് സർക്കാർ ആരായുന്നതെന്നും ബഹുമാനപ്പെട്ട കോടതി വിമർശിച്ചു.

ബഹുമാനപ്പെട്ട കോടതി സ്വമേധയ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നതിന് വേണ്ട നടപടി സ്വീകരിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കേന്ദ്ര സർക്കാരിന് കൈമാറാനും, കേന്ദ്ര സർക്കാരിൻ്റെ അഡ്വക്കേറ്റ് കോടതിയിൽ ഹാജരായി, കേന്ദ്ര സേനയെ ഉപയോഗിച്ചു കോടതി വിധി നടപ്പാക്കാനുള്ള അഭിപ്രായവും നടപടി ക്രമങ്ങളും അറിയിക്കുകയും ചെയ്യുന്നതിന് നോട്ടീസായി.

error: Thank you for visiting : www.ovsonline.in