OVS - ArticlesOVS - Latest News

ആർച്ച് ബിഷപ്പ് ഇവാനിയോസിൻ്റെ മലങ്കര സഭയിലേക്കുള്ള ‘മടക്കം’

മലങ്കര കത്തോലിക്കാ റീത്ത് 1932-ൽ വത്തിക്കാൻ സൃഷ്ടിച്ച ഒരു പൗരസ്ത്യ കത്തോലിക്കാ സമൂഹമാണ് എന്ന് ഏവർക്കും അറിവുള്ള കാര്യമാണ്. ആർച്ച് ബിഷപ്പ് ഇവാനിയോസ് മലങ്കര സഭയിൽ നിന്നു കൂറുമാറി 1930 സെപ്റ്റംബർ 20-ന് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നു. 1932 ജൂൺ 11 -ന് പയസ് മാർപ്പാപ്പ മലങ്കര കത്തോലിക്കാ ഹയരാർക്കി സ്ഥാപിച്ചു. അതായതാണ് മലങ്കര കത്തോലിക്കാസഭയ്ക്ക് എൺപത്തിയെട്ട് വർഷത്തെ ചരിത്രം മാത്രമേ ഉള്ളു. 2015-ൽ ഫ്രാൻസിസ് മാർപാപ്പ എറിട്രിയൻ കത്തോലിക്കാ റീത്ത് സ്ഥാപിക്കുന്നതുവരെ ഏറ്റവും പ്രായം കുറഞ്ഞ പൗരസ്ത്യ സഭയായിരുന്നു മലങ്കര റീത്ത്.

ആർച്ച് ബിഷപ്പ് ഇവാനിയോസിൻ്റെ കുറ്റസമ്മതവും ഓർത്തഡോക്സ് വിശ്വാസത്തിലേക്കുള്ള ‘മടങ്ങിവരവും’

തൻ്റെ അവസാന നാളുകളിൽ, ആർച്ച് ബിഷപ്പ് ഇവാനിയോസ് (മലങ്കര കത്തോലിക്കാ സഭയുടെ സ്ഥാപകൻ) മലങ്കര ഓർത്തഡോക്സ് സഭയിലെ പാറേട്ട് മാർ ഇവാനിയോസ് തിരുമേനിയോട് ഒരു കുമ്പസാര കുറ്റസമ്മതം നടത്തുകയുണ്ടായി. എന്തുകൊണ്ടാണ് ഇവാനിയോസ് മലങ്കര ഓർത്തഡോക്സ് സഭയുടെ തന്നെ മെത്രാച്ചനെ തിരഞ്ഞെടുത്തത്? കുമ്പസാരിക്കാനായി മലങ്കര കത്തോലിക്കാ, സിറോ മലബാർ, ലാറ്റിൻ കത്തോലിക്കാ പുരോഹിതമാരെയോ, മെത്രാന്മാരെയോ തീർച്ചയായും തിരഞ്ഞെടുക്കമായിരുന്നു. അങ്ങനെ എന്തുകൊണ്ട് അദ്ദേഹം അത് ചെയ്തില്ല? .

മലങ്കര കാതോലിക്കാ ചരിത്രകാരൻമാർ പറയുന്നതുനസരിച്ചാണെകിൽ ആർച് ബിഷപ് ഇവാനിയോസ് ഒരു തീവ്ര കത്തോലിക്കാ വിശ്വാസിയും, പുനരൈക്കത്തിൻ്റെ രാജശില്പിയുമെക്കെ ആണെല്ലോ. ഈ രാജശില്പിക്ക് എന്തുപറ്റി? ഒരു തരത്തിൽ, ആർച്ച് ബിഷപ്പ് ഇവാനിയോസിൻ്റെ കുമ്പസാരം അദ്ദേഹം ഓർത്തഡോക്സ് സഭയിലേക്ക് വന്നതിനു തുല്യമായിരുന്നു. ആർച്ച് ബിഷപ്പ് ഇവാനിയോസ് പാറേട്ട് തിരുമേനിയോട് നടത്തിയ കുമ്പസാരം തീർച്ചയായും മാതൃ ഓർത്തഡോക്സ് സഭയിലേക്കുള്ള അദ്ദേഹത്തിൻ്റെ മടങ്ങിവരവ് തന്നെയാണ്’. അദ്ദേഹം ശാരീരികമായി മലങ്കര സഭയിലേക്കു മടങ്ങിയില്ല, പക്ഷെ മാനസാന്തരത്തിലൂടെയും, കുമ്പസാരത്തിലൂടെയും മാനസികമായി അദ്ദേഹം മാതൃ സഭയിലേക്ക് തിരിച്ചുവന്നു.

കാതോലികേറ്റ് സ്ഥാപനത്തിലും ബഥനി ആശ്രമസ്ഥാപനത്തിലും എല്ലാം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഫാ. പി ടി ഗീവര്‍ഗീസ്. എന്നാല്‍ ഇതൊന്നും തന്നെ മാര്‍ ഈവാനിയോസിൻ്റെ സഭാഭ്രംശത്തിനും അതിനു ശേഷം അദ്ദേഹം പ്രതികാരബുദ്ധിയോടെ തൻ്റെ മാതൃസഭക്കെതിരെ പ്രവര്‍ത്തിച്ചതിനും ന്യായീകരണമാകുന്നില്ല. മാര്‍ ഈവാനിയോസ് മലങ്കര സഭക്ക് നല്‍കിയ സംഭാവനകളെ വിലകുറച്ചു കാണുന്നുമില്ല. എന്നാല്‍ മാര്‍ ഈവാനിയോസിൻ്റെ സഭാഭ്രംശത്തെെ ആസ്പദമാക്കി മലങ്കര കത്തോലിക്ക സഭ പ്രചരിപ്പിക്കുന്ന അസത്യങ്ങളും അസംബന്ധങ്ങളും തുറന്നു കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. കൃത്യമായി പരിശോധിച്ച് വസ്തുതകള്‍ ആണെന്ന് ബോദ്ധ്യപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ഈ ഗ്രന്ഥത്തിൽ വിവരിച്ചിട്ടുള്ളത്. മലങ്കര കത്തോലിക്ക സഭ തന്നെ ഔദ്യോഗികമായി പുനപ്രസിദ്ധീകരിച്ച മാര്‍ ഈവാനിയോസ് തിരുമേനിയുടെ ആത്മകഥയായ ‘ഗിരിദീപം‘ അതേപോലെ മലങ്കര കത്തോലിക്ക സഭയുടെ വൈദീകന്‍ ആയിരുന്ന ഫാ. തോമസ് ഇഞ്ചക്കലോടി രചിച്ച ആര്‍ചുബിഷപ് മാര്‍ ഈവാനിയോസ് (Volume 1) എന്നീ രണ്ടു ഗ്രന്ഥങ്ങളില്‍ നിന്നാണ് ഈ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളുടെയും റഫറന്‍സ് എടുത്തിട്ടുള്ളത്. ഈ ഗ്രന്ഥങ്ങളില്‍ നിന്നും പരാമര്‍ശിച്ചിട്ടുള്ള എല്ലാ കാര്യങ്ങള്‍ക്കും കൃത്യമായ പേജ് നമ്പറുകള്‍ നല്‍കിയിട്ടുള്ളതിനാല്‍ ഈ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ റഫര്‍ന്‍സായി നല്‍കിയിട്ടുള്ള പുസ്തകങ്ങളിലെ പേജുകള്‍ പരിശോധിച്ച് ആര്‍ക്കും താരതമ്യം ചെയ്യാവുന്നതാണ്. പ്രസ്തുത ഗ്രന്ഥങ്ങള്‍ മലങ്കര കത്തോലിക്ക സഭ പ്രസിദ്ധീകരിച്ചതായതിനാല്‍ അത് മലങ്കര കത്തോലിക്ക വിശ്വാസികള്‍ക്ക് കൂടുതല്‍ ആധികാരികമായുള്ള സംശയനിവാരണത്തിന് സഹായകമാകും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാല്‍ തന്നേയും ഇതില്‍ പരാമര്‍ശിച്ചിട്ടുള്ള എന്തിനെയും വസ്തുതാപരമായി ഖണ്ഢിക്കാന്‍ മലങ്കര കത്തോലിക്ക ചരിത്രകാരന്മാരെ ഞങ്ങള്‍ ക്ഷണിക്കുകയാണ്.

ഇതില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യം അവാസ്തവമാണെന്ന് തെളിയിച്ചാല്‍ ആ ഭാഗം പിന്‍വലിക്കുന്നതിന് ഞങ്ങള്‍ക്ക് യാതൊരു വൈമനസ്യവും ഇല്ല എന്നും അറിയിക്കട്ടേ. മാര്‍ ഈവാനിയോസിൻ്റെ സഭാഭ്രംശം സംബന്ധിച്ച് മലങ്കര സഭയിലെ നിരവധി വിശ്വാസികള്‍ക്ക് ഉണ്ടാകാറുള്ള സംശയങ്ങള്‍ക്കു നിവാരണം വരുത്താന്‍ ഈ ഗ്രന്ഥം ഹേതുവാകുമെങ്കില്‍ ഇതിൻ്റെ ലക്ഷ്യം സഫലമായി എന്നു തന്നെ പറയാം.

കൂടാതെ തന്നെ മലങ്കര കത്തോലിക്ക സഭയുടെ സ്ഥാപനത്തെ സംബന്ധിച്ച് ഇന്ന് പ്രചരിക്കുന്ന കഥകള്‍ പലതും വ്യാജപ്രചരണങ്ങളാണെന്ന് മലങ്കര കത്തോലിക്ക സഭയിലെ ചുരുക്കം വിശ്വാസികളെയെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ ഈ ലേഖനം കൊണ്ട് സാധിച്ചാല്‍ ഗ്രന്ഥകര്‍ത്താക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ ഉദ്ദേശം പൂര്‍ണമായും ലക്ഷ്യത്തിലെത്തി എന്നു പറായാം.

റോമാസഭയുമായുള്ള ഐക്യത്തിനുള്ള തീരുമാനം ഔദ്യോഗികായിട്ടെടുത്തതാണെന്നും പിന്നീട് മറ്റുള്ളവര്‍ പിന്മാറി എന്നുമുള്ള കഥ ഒരു പൊതുവായ ചരിത്രരചന ആയിട്ടാണ് കാണുന്നത് കാരണം പല യൂണിയേറ്റ് റീത്തുകളുടെ ചരിത്രത്തിലും ഇത്തരമൊരു കഥ നമുക്ക് കാണാം. ഈ പാറ്റേണിലുള്ള ഒരു ചരിത്രരചന പരിശോധിക്കാന്‍ നമുക്ക് അധികം ദൂരേക്കൊന്നും പോകേണ്ടതില്ല.

1921-ല്‍ ക്നാനായ യാക്കോബായ വിഭാഗം റോമുമായി ഐക്യ ചര്‍ച്ച ആരംഭിച്ചത് ക്നാനായ സഭാതലവനായിരുന്ന ഇടവഴിക്കല്‍ സേവേറിയോസ് മെത്രാപോലീത്തായുടെയും സമുദായം മുഴുവൻ്റെയും അനുവാദത്തോടെയാണെന്നും എന്നാല്‍ പിന്നീട് ബാക്കിയെല്ലാവരും പിന്മാറി എന്നും ഒരു കഥ ഒറ്റത്തൈക്കല്‍ തോമസ് കത്തനാരുടെ 1921 -ലെ റോമാസഭയുമായുള്ള ഐക്യത്തെ സംബന്ധിച്ചും പ്രചരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ റോമാസഭയിലേക്ക് ചേര്‍ന്നവരെ മഹത്വവല്‍ക്കരിക്കുന്നതിന് മറ്റുള്ളവരെ മോശക്കാരും വാക്കിന് വ്യവസ്ഥയില്ലാത്തവരും ആയി ചിത്രീകരിക്കേണ്ട അവസ്ഥയായിരിക്കാം അവര്‍ക്കുള്ളത്.

മലങ്കര സഭയുടെ മെത്രാപോലീത്താമാരെ അപ്രകാരം വാക്കിന് വ്യവസ്ഥയില്ലാത്തവരായി മലങ്കര കത്തോലിക്കര്‍ ചിത്രീകരിക്കുമ്പോള്‍ ഇതിലെ യാഥാര്‍ത്ഥ്യം എന്തെന്ന് എല്ലാവരെയും ബോദ്ധ്യപ്പെടുത്തണം എന്ന ചിന്തയില്‍ നിന്നാണ് ഇപ്രകാരം ഒരു ലേഖനം എഴുതണം എന്നൊരു ആശയത്തിലേക്ക് ഇതിന്റെ ഗ്രന്ഥകര്‍ത്താക്കളെ നയിച്ചത്.

റഫറൻസുകൾ

  • ഗിരിദീപം
  • ഫാദർ തോമസ് ഇഞ്ചക്കലോടി, ആർച് ബിഷപ്പ് മാർ ഇവാനിയോസ് (വോളിയം -I)
  • പുനരൈക്യ രേഖകൾ, (ക്രോഡീകരണം സിൽവസ്റ്റർ കാഞ്ഞിരമുകളിൽ, ഒഐസി)

ചിത്രങ്ങൾ സോഴ്സ് – https://reconquest.net/, സ്റ്റോറിക് ഇമേജസ് ഓഫ് എം ഓ സ് സി ഫേസ്ബുക് പേജ്

കോപ്പിറൈറ് – ഓ സി പി പബ്ലിക്കേഷൻസ് 2020
പ്രസിദ്ധീകരണ വകുപ്പ്
ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സൊസൈറ്റി
www.theorthodoxchurch.info

ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിൻ്റെ കുമ്പസാരം.. യാഥാർഥ്യമെന്ത്?

മലങ്കര സഭയും, ബഥനിയുടെ മാര്‍ ഈവാനിയോസും, റോമാ “പുനരൈക്യവും”