OVS - Latest NewsOVS-Kerala News

സർക്കാർ ഉദ്യോഗസ്ഥർ കോടതി അലക്ഷ്യ ഭീഷണിയിൽ:- സഭ നടപടി ആരംഭിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ കോടതിയലക്ഷ്യ നടപടികൾക്കുള്ള നീക്കം തുടങ്ങി. 2017, 2018, 2019 എന്നീ വർഷങ്ങളിലെ തുടർച്ചയായ ബഹു. സുപ്രീം കോടതി വിധികൾ ഉടൻ നടപ്പിലാക്കണമെന്ന് ആവശ്വപ്പെട്ടുകൊണ്ട് സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഇന്ന് ചീഫ്സെക്രട്ടറിക്ക് നോട്ടീസ് നൽകി. ആവർത്തിച്ചുണ്ടാകുന്ന കോടതി വിധികൾ നടപ്പിലാക്കാതെ മനഃപൂർവമായി വീഴ്ച വരുത്തുന്ന അധികാരികൾക്ക് എതിരെ കോടതിയലക്ഷ്യ നടപടികൾ ഉൾപ്പടെ സ്വീകരിക്കുമെന്നും ആയതിനാൽ നോട്ടീസ് കൈപറ്റി ഏഴ് ദിവസത്തിനുള്ളിൽ കോടതിവിധി നടപ്പാക്കണമെന്നും ആവിശ്യപ്പെട്ട് ആണ് കത്ത് നൽകിയിരിക്കുന്നത്.

കോതമംഗലം മാർത്തോമൻ ചെറിയപള്ളി പള്ളി വിധി നടപ്പാക്കാത്തത്- സർക്കാർ പരാജയമല്ലെ എന്ന് കേരളാ ഹൈക്കോടതി പരാമർശം.

എറണാകുളം: യാകോബായ വിഭാഗത്തിന് എതിരെ മൂവാറ്റുപുഴ മുനിസിഫ് കോടതിയിൽ നിന്നുണ്ടായ നിരോധന ഉത്തരവും കേരളാ ഹൈക്കോടതി നൽകിയ പോലീസ് സംരക്ഷണ ഉത്തരവും നടപ്പാക്കാത്തതിൽ സർക്കാർ പരാജയമല്ലെ എന്ന് ഹൈക്കോടതി ജസ്റ്റീസ് ഹരിപ്രസാദ് സ്റ്റേറ്റ് അറ്റോർണിയോട് വാദത്തിനിടെ പരാമർശിച്ചു. ഈ പള്ളിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് കർശന നിർദേശം മൂവാറ്റുപുഴ Dysp ബിജുമോൻ കെ -ക്ക് നൽകിയിരുന്നത് നടപ്പാക്കാത്തതിനാൽ പള്ളി വികാരി തോമസ് പോൾ റമ്പാൻ നൽകിയ കോടതി അലക്ഷ്യ ഹർജിയിൽമേലാണ് കോടതി പരാമർശം നടത്തിയത്.

കോടതി വിധി നടപ്പാക്കാൻ പ്രയാസമാണെന്നും ഒറ്റക്ക് ഈ ഉദ്യോഗസ്ഥന് നടപ്പാക്കാൻ കഴിയില്ല എന്നുള്ള അറ്റോർണിയുടെ വാദം കോടതി മുഖവിലക്ക് എടുത്തില്ല. കോടതി വിധി നടപ്പാക്കാൻ എക്സിക്യൂഷൻ വേണമെന്നും യാക്കോബായ വിഭാഗത്തെ പുറത്താക്കാൻ ഉത്തരവിൽ പറയുന്നില്ല എന്നും അറ്റോർണി വാദിച്ചു എങ്കിലും അപ്രകാരമുള്ള വാദത്തിന് പ്രസക്തിയില്ല എന്നും ഇത് സുപ്രിം കോടതി ഉത്തരവാണ്, ഇഷ്ടം ഉണ്ടെങ്കിലും ഇല്ലെങ്കിലും അംഗീകരിച്ചെ പറ്റൂ എന്നും കോടതി വ്യക്തമാക്കി.

കോടതി ഉത്തരവ് നടപ്പാക്കാൻ പല മാർഗ്ഗങ്ങൾ ഉണ്ട് എങ്കിലും എന്തുകൊണ്ട് ചെയ്തില്ല. 144 പ്രഖ്യപിക്കുക സ്ഥലം ഏറ്റെടുക്കുക തുടങ്ങി പല നടപടികളും മുന്നിൽ ഉണ്ട് എങ്കിലും അതൊന്നും ചെയ്യാത്ത ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും പരാജയവും മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ് എന്ന് കോടതി നിരീക്ഷിച്ചു.

കോടതി വിധി എന്തുകൊണ്ട് നടപ്പാക്കിയില്ല എന്ന് സംസ്ഥാന സർക്കാരാണ് പറയേണ്ടത്. അതിനാൽ സ്റ്റേറ്റിനെയും ഉന്നത ഉദ്യോഗസ്ഥര കക്ഷി ചേർക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. അപ്രകാരം സ്റ്റേറ്റിനെ കക്ഷി ചേർക്കാൻ തയ്യാറാണ് എന്ന് ഓർത്തഡോക്സ് സഭ അറിയിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയെ കക്ഷി ചേർക്കാനും കൂടുതൽ വാദത്തിനുമായി കേസ് മാറ്റി. ഹർജിക്കാരൻ തോമസ് പോൾ റമ്പാന് വേണ്ടി അഡ്വ. റോഷൻ ഡി. അലക്സാണ്ടർ സീനിയർ അഭിഭാഷകൻ എസ് ശ്രീകുമാർ എന്നിവർ ഹാജരായി.

ചാത്തമറ്റം കർമ്മേൽ പള്ളി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ നിലവിലുള്ള സുപ്രീം കോടതി വിധികൾ അവഗണിച്ച് ഉത്തരവിറക്കിയ മൂവാറ്റുപുഴ ആർഡിഒ, പോത്താനിക്കാട് വില്ലേജ് ഓഫീസർ എന്നിവർക്കെതിരെ നൽകിയിട്ടുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഉദ്യോഗസ്ഥർ കോടതിയലക്ഷ്യം ചെയ്തു എന്ന് പ്രഥമദൃഷ്ട്യാ കണ്ടതായും അവർ സ്വന്തം ചിലവിൽ കോടതി നടപടികൾ നേരിടണമെന്നും കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് അനു ശിവരാമൻറെ ബെഞ്ച് ഉത്തരവിട്ടതും