OVS - Latest NewsOVS-Kerala News

സഭ കേസ്: കേരളം ഭാരതത്തിലാണ് എന്ന് സർക്കാരിനെ ഓർമ്മപ്പിച്ചു ബഹു. സുപ്രീം കോടതി

ഡൽഹി: ബഹു. സുപ്രീം കോടതിവിധി നടപ്പിലാക്കാൻ വിമുഖത കാണിക്കുന്ന കേരള സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബഹു. സുപ്രീകോടതി. സുപ്രീംകോടതി വിധികൾ നടപ്പിലാക്കാനുള്ളതാണെന്നും, കേരളം വേറൊരു രാജ്യമല്ലെന്നും ബഹു. കോടതി പരാമർശിച്ചു. കോടതിവിധി ഉടൻ നടപ്പിലാക്കണമെന്നും, അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘ്യാത നടപടികൾക്ക് കോടതി മുതിരും എന്ന് കർശന നിർദേശവും നൽകി. കട്ടച്ചിറ, വരിക്കോലി പള്ളി കേസ്സുകൾ പൂർണ്ണമായി ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂലമായി ജസ്റ്റിസ് ആർ. ഷാ, ജസ്റ്റിസ് അരുൺ മിശ്ര എന്നിവരുടെ ബെഞ്ച് തീർപ്പാക്കി.

കട്ടച്ചിറ, വരിക്കോലി പള്ളികളിൽ സുപ്രീം കോടതി വിധിയുടെ ശക്തമായ ലംഘനം നടക്കുന്നതിനെ തുടർന്ന്, ഓർത്തഡോക്സ് സഭ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിക്കുകയും, പോലീസ് പ്രൊട്ടക്ഷൻ ആക്ഷൻ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ കേരള സർക്കാരിന്റെ വാദങ്ങളെയും, മധ്യസ്ഥ ശ്രമങ്ങളെയും പരിഗണിച്ചു പോലീസ് പ്രൊട്ടക്ഷൻ കേസ് ബഹു. ഹൈകോടതി ചീഫ് ജസ്റ്റിസിനെ ബെഞ്ച് മറ്റൊരു തരത്തിലേക്ക് വ്യാഖ്യാനിച്ചുള്ള അവ്യക്ത്യമായ തീർപ്പാണ് നൽകിയത്. ഈ ഉത്തരവ് സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വീപരിതമാണ് എന്ന് ബോധ്യപെടുത്താനാനും, സുപ്രീംകോടതി വിധി യഥാവിധം അടിയന്തിരമായി കേരളത്തിൽ നടപ്പിലാക്കേണ്ടതുണ്ട് എന്ന് കോടതിയെ ധരിപ്പിക്കാനുമാണ് ഓർത്തഡോക്സ്‌ സഭ ബഹു. സുപ്രീം കോടതിയെ സമീപിച്ചത്.

സുപ്രീം കോടതിയുടെ വിധി മറികടക്കാൻ ശ്രമിച്ചാൽ കേരളം ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അയക്കും എന്ന് ജസ്റ്റിസ് അരുൺ മിശ്ര. ബീഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് ഉദാഹരിച്ചു പ്രസ്താവിച്ചു. കോടതി വിധികൾ നടപ്പിലാക്കാൻ കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നും, കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് സുപ്രീം കോടതി ആരാഞ്ഞു. കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുക ആണെന്നും, ഇത്തരം ബോധപൂർവമായ അനാസ്ഥ ഇനിയും ക്ഷമിക്കാൻ കഴിയില്ല എന്നും ഡിവിഷൻ ബെഞ്ച് നീരിക്ഷിച്ചു. വിഷയങ്ങൾ അടിയന്തിര ഗൗരവത്തോടെ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട് നിർദേശിച്ചു. ഓർത്തഡോക്സ്‌ സഭയ്ക്ക് വേണ്ടി അഡ്വ. കൃഷ്ണൻ വേണുഗോപാൽ, അഡ്വ. രാഗേഷ് ദ്വിവേദി, അഡ്വ. എസ. ശ്രീകുമാർ, അഡ്വ. കുര്യാക്കോസ് വർഗീസ് എന്നിവരും, യാക്കോബായ വിഭാഗത്തിന് വേണ്ടി അഡ്വ. മുകൾ റോത്തഗി, അഡ്വ. പീറ്റർ. കെ. ഏലിയാസ് എന്നിവരും, കേരള സർക്കാരിന് വേണ്ടി അഡ്വ. ജയ്ദീപ് ഗുപ്ത എന്നിവരും ഹാജരായി.

സുപ്രധാനമായ ഈ വിധി ന്യായത്തിൽ കൂടെ 2017 ജൂലൈ 3 -നു ബഹു.സുപ്രീം കോടതി വിധിയിലൂടെ കൂടെ മലങ്കര സഭയ്ക്ക് അനുവദിച്ചു കിട്ടിയ ആധികാരിക നിയമ വിജയത്തെ ഒരിക്കിൽ കൂടെ ഒരു ജൂലൈയിൽ തന്നെ അരക്കിട്ടുറപ്പിച്ചു. ബഹു. സുപ്രീം കോടതി വിധികളെ ഇനിയും കീഴ്കോടതികളിലൂടെ ദുർബലപ്പെടുത്താനും, വൈകിപ്പിക്കാനും സർക്കാർ ഒത്താശയോടെ കൂടെ യാക്കോബായ വിഭാഗം നടത്തുന്ന സകല നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെയും അടിവേരിളക്കുന്നതാണ് ഈ സുപ്രധാന വിധിയെന്ന് സുപ്രീം കോടതിയിലെ മുതിര്ന്ന അഭിഭാഷകരെ ഉദ്ധരിച്ചു മുഖ്യധാരാ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട് ചെയുന്നു. സുപ്രീം കോടതിയുടെ കടുത്ത പരാമർശത്തോട് കൂടെ വലിയ സമ്മർദ്ദത്തിലായിരിക്കുന്ന കേരള സർക്കാർ കോടതി വിധികൾ നടപ്പിൽ വരുത്തുന്നത് വൈകിപ്പിക്കാനായി, യാക്കോബായ പ്രീണനം മുൻ നിർത്തി രൂപം കൊടുത്ത മന്ത്രിസഭാ ഉപസമിതിയും ഇതോടെ ചാരമായി ചരിത്രത്തിൽ മറഞ്ഞു. ഇനിയും വരാനിരിക്കുന്ന നിരവധി കോടതി വിധികളിൽ ശക്തമായ സ്വാധീനം ചെലുത്താൻ പ്രാപ്‌തമായ 2019 ജൂലൈ 2 -ലെ ഉത്തരവിൽ കൂടെ സർവശക്തനായ ദൈവത്തിന്റെ അളവറ്റ കൃപയും, ജൂലൈ 3 -നു ദുക്റാനോ ആചരിക്കുന്ന മാർത്തോമാ ശ്ലീഹായുടെ കാവലും, കോട്ടയും മലങ്കര സഭയ്ക്ക് അനുസൂതം തുടരുന്നു എന്നതിന് വലിയ ദൃഷ്ടാന്തമാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി