OVS - Latest NewsOVS-Kerala News

കോതമംഗലം മാർതോമാ ചെറിയ പള്ളിയിൽ വികാരി തോമസ് പോൾ റമ്പാച്ചനെ തടഞ്ഞ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു.

കോതമംഗലം മാർതോമാ ചെറിയ പള്ളിയിൽ വികാരി തോമസ് പോൾ റമ്പാച്ചനെ തടഞ്ഞ സംഭവത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ വികാരിയായി ചുമതലയേൽക്കുവാനായി കോടതി ഉത്തരവുമായി ചെന്ന വന്ദ്യ തോമസ് പോൾ റമ്പാച്ചനെ തടയുകയും പോലീസിൻറെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പോലീസ് കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

കോതമംഗലം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത FIR No.2698/2018, 2699/2018 എന്നീ രണ്ട് കേസുകളിലായി 130 പേർക്കെതിരെയാണ് പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. IPC 143, 147, 149, 188, 341 എന്നീ വകുപ്പുകൾ അനുസരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരെന്ന് കണ്ടെത്തിയ 130 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ (മാർച്ച് 23, 2019) ശനിയാഴ്ച തോമസ് പോൾ റമ്പാച്ചനെ തടഞ്ഞ കേസിൽ 200 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കോതമംഗലം പോലീസ് അറിയിച്ചു. സഭാ കേസിൽ കോടതി ഉത്തരവ് ലംഘിക്കുന്നത് പതിവായ സാഹചര്യത്തിലും പല ഉദ്യോഗസ്ഥരും കോടതിയലക്ഷ്യ നടപടികൾ നേരിടുന്ന സാഹചര്യത്തിലും നിലവിൽ എടുത്തിരിക്കുന്ന കേസുകളിലും എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ വീണ്ടും നീതി നിഷേധവും മനുഷ്യവകാശ ലംഘനവും.