OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭയ്ക്ക് 714 കോടിയുടെ ബഡ്‌ജറ്റ്

കോട്ടയം: സഭയുടെ പ്രളയ ദുരിതാശ്വാസ പദ്ധതി, വിവാഹ സഹായ പദ്ധതി, ആരോഗ്യ വിദ്യാഭ്യാസ സഹായങ്ങൾ, വിധവകൾക്ക് പ്രതിമാസ പെൻഷൻ, പരുമല ലോ കോളേജ്, കേരളത്തിലെ ട്രാൻസ്‌ജെൻഡേയ്‌സിന് കൈത്താങ്ങ്, എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങ്, Dialysis, Liver Transplant and Cancer സഹായ ഹസ്തം പദ്ധതി എന്നിവക്ക് തുക വകയിരുത്തികൊണ്ടു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവ കാരുണ്യ പദ്ധതികൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള 714 കോടിയുടെ 2019 -2020 വർഷത്തെ ബജറ്റ് കോട്ടയം പഴയ സെമിനാരിയിൽ നടന്ന മാനേജിങ് കമ്മിറ്റി അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആണ് ബജറ്റ് അവതരിപ്പിച്ചത്.

2019 -2020 ലെ പ്രധാന പദ്ധതികൾ

* വൈദീകരെയും, അവരുടെ കുടുംബാംഗങ്ങളേയും , കാതോലിക്കേറ്റ് ഓഫീസിലെ ജീവനക്കാരെയും ഉൾപ്പെടുത്തിയുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്കായി 1 . 25 കോടി രൂപ.
* മിഷൻ ഫീൽഡിൽ പ്രവർത്തിക്കുന്നവരിൽ നിന്നും അർഹരായവർക്ക് കൈത്താങ്ങൽ.
* വൈദീക ക്ഷേമ നിധി.
* വിധവകൾക്ക് പ്രതിമാസ പെൻഷൻ.
* സൺ‌ഡേ സ്കൂൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കുമായി സൺ‌ഡേ സ്കൂൾ അസോസിയേഷൻ പദ്ധതി.
* സൺ‌ഡേ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിർധന വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി 15 ലക്ഷം രൂപ.
* ആരോഗ്യ രക്ഷാ രംഗത്തെ അർഹരായ വിദ്യാർത്ഥികൾക്ക് യൂണിഫോം അലവൻസായി 15 ലക്ഷം.
* കർഷകർക്ക് ആദരം.
* കായിക പ്രതിഭകൾക്കുള്ള അംഗീകാരം.
* PSC , KAS പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് പരിശീലന സഹായം.
* പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതി ആഘോഷങ്ങൾക്ക് 50 ലക്ഷം.
* കാതോലിക്കേറ്റ് അരമന ചാപ്പൽ നവീകരണം.
* സോപാന അക്കാദമിക്ക് തുക.
* പൈതൃകം സഭാസാഹിതീ സരണിയിലൂടെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരണം.
* മലങ്കര അസോസിയേഷൻ.
* പൈതൃക സ്വത്ത് സംരക്ഷണം.
* പരുമലയിൽ ലോ കോളേജ് പ്രാരംഭ പ്രവത്തനങ്ങൾക്ക് 1 കോടി.
* പരി മാത്യൂസ് ദ്വിതീയൻ ബാവായുടെ സ്മാരക നിർമാണത്തിന് 1 കോടി.
* കോട്ടയം MD ചർച്ച് സെന്ററിന് തുക.
* ഓർത്തഡോക്സ് കൾച്ചറൽ സെന്ററിന് തുക.
* കേരളത്തിലെ ട്രാൻസ്‌ജെൻഡേയ്‌സിന് കൈത്താങ്ങ്.
* ആരോഗ്യ വിദ്യാഭ്യാസ സഹായം .
* പാവന സ്മൃതിക്ക് തുക വകയിരുത്തി.
* കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങ്.
* പരിസ്ഥിതി കമ്മീഷൻ പദ്ധതിക്ക് തുക വകയിരുത്തി.
* സ്ലീബാ ദാസാ സമൂഹത്തിന്റെ വിഹിതം.
* തീർത്ഥാടന കേന്ദ്രങ്ങൾക്ക് സഹായം.
* സഭയുടെ ക്ഷേമ ഭവനങ്ങൾക്ക് സഹായം.
* ആശുപതി, മിഷൻ ബോർഡ് സഹായം.
* Dialysis , Liver Transplant and Cancer സഹായ ഹസ്തം പദ്ധതിക്ക് 35 ലക്ഷം.
* സഭയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിക്ക് തുക.
* വിവാഹ സഹായ പദ്ധതി എന്നിവയ്ക്ക് ബജറ്റിൽ തുക നീക്കിവച്ചിട്ടുണ്ട്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

ഓര്‍ത്തഡോക്‌സ് സഭയുടെ ലക്ഷ്യം ശാശ്വത സമാധാനം.