OVS - Latest NewsOVS-Kerala News

ഓർത്തഡോക്സ്‌ സഭക്കെതിരെ വീണ്ടും സർക്കാർ

കൊച്ചി : ഓർത്തഡോക്സ്‌ സഭക്കെതിരെ സംസ്ഥാന സർക്കാർ.ഓർത്തഡോക്സ്‌  – യാക്കോബായ  തർക്കത്തിൽ ഏകപക്ഷീയ നിലപാടെടുക്കുന്ന സർക്കാരിന്  കോടതിയിൽ നിന്ന് രൂക്ഷ വിമർശനങ്ങൾക്ക് വഴി ഒരുക്കിയതിനേതുടർന്നും പരസ്യ വിഴുപ്പലക്കലുമായി സർക്കാർ.

വരിക്കോലി സെന്റ് മേരീസ്,കട്ടച്ചിറ സെന്റ് മേരീസ് എന്നീ പള്ളികളിൽ വിധി നടപ്പാക്കാനും  മതപരമായ ശുശ്രൂഷകൾക്ക് പോലീസ് സംരക്ഷണം തേടിയ  ഹർജിയിലെ  വാദത്തിനിടെ വിചിത്ര വാദങ്ങൾ ഉന്നയിച്ച  സ്റ്റേറ്റ് അറ്റോർണിയുടെ നടപടി  വിവാദത്തിൽ. യാക്കോബായ പക്ഷ അഭിഭാഷകനൊപ്പം ഘോര ഘോരം വാദിക്കുകയായിരുന്നു.

ഓർത്തഡോക്സ്‌ സഭക്ക്‌ വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ.എസ് ശ്രീകുമാർ നീക്കത്തെ എതിർത്തു.രണ്ടു കക്ഷികൾ തമ്മിലുള്ള തർക്കത്തിൽ നിഷ്പക്ഷമായി ഇടപെടേണ്ട സർക്കാർ നിലപാടാണ് ഇതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളി കേസിൽ സർക്കാർ നിലപാടിനെ വിമർശിച്ചു ഹൈക്കോടതി  രംഗത്ത് വരുകയും ചെയ്തിരുന്നു. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ  വിധി നടപ്പാക്കാതെ  ഒത്തുകളിച്ച ഡിവൈഎസ്പിക്കെതിരെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നു.ഇയാൾക്ക് വേണ്ടി ഇടപെടാൻ  ശ്രമിച്ച സർക്കാർ അഭിഭാഷകന്റെ നീക്കം കോടതി നിരുത്സാഹപ്പെടുത്തി. സർക്കാരിന്റെ അറിവോടെയായിരുന്നു കോതമംഗലത്തെ നാടകങ്ങൾ അരങ്ങേറിയത്  എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മന്ത്രി സഭ ഉപസമിതി രൂപീകരണം നിലവിലുള്ള കേസുകൾ വൈകിപ്പിക്കാനും കോടതി വിധിയിൽ വെള്ളം ചേർക്കാനുമാണെന്നുള്ള  ഗൂഢ തന്ത്രമെന്ന് ആക്ഷേപം ഉയർന്നിരുന്നു.ഇത് ചൂണ്ടിക്കാട്ടി കേസ് നീട്ടി വയ്ക്കണമെന്ന ആവശ്യം  നാഗഞ്ചേരി പള്ളി  കേസിൽ കോടതി തള്ളിയിരുന്നു.

 

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ