OVS - Latest NewsOVS-Kerala News

സ്ലീബാദാസസമൂഹം 95 -മത് വാർഷിക മേഖലാ സമ്മേളനങ്ങൾക്ക് തുടക്കമാകുന്നു

മലങ്കര സഭയുടെ ആദ്യ മിഷൻ പ്രസ്ഥാനമായ സ്ലീബാദാസ സമൂഹത്തിന്റെ 95 -മത് വാർഷിക മേഖലാ സമ്മേളനങ്ങൾക്ക് ഇന്ന് (08.12. 2018) തുടക്കമാകും. സ്ലീബാദാസ സമൂഹ സ്ഥാപകൻ ഭാഗ്യസ്മരണാര്ഹനായ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി കബറടങ്ങി ഇരിക്കുന്ന കണ്ടനാട് കാർമ്മൽ ദയറായിൽ ആണ് പ്രഥമ സമ്മേളനം. രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം സമൂഹ അധ്യക്ഷൻ അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സമ്മേളനം ഉത്ഘാ ടനം ചെയ്യും . പ്രമുഖ വ്യക്തികൾ യോഗത്തിൽ സംബന്ധിക്കും. ജനറൽ സെക്രട്ടറി വെരി. റവ. ശെമവൂൻ റമ്പാൻ വിഷയാവതരണം നടത്തും. കണ്ടനാട്‌, മുളംതുരുത്തി, പെരുമ്പള്ളി, മാന്തുരുത്തേൽ എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകൾ സംബന്ധിക്കും. ഉച്ച ഭക്ഷണത്തോടെ സമാപിക്കുന്ന യോഗത്തിൽ സംബന്ധിക്കുന്ന എല്ലാ കുടുംബത്തിനും കുടുംബ ഗിഫ്റ്റ് വിതരണം നടത്തും. തുടർ ദിവസങ്ങളിൽ വെട്ടിക്കൽ ദയറാ, കടമറ്റം, വടയാ പറമ്പ്, വടകര, ഊരമന, ആറാട്ടുപുഴ, വാകത്താനം, മൈലം, തുമ്പമൺ, ഓണക്കൂർ, കുന്നംകുളം തുടങ്ങിയ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് സമ്മേളനങ്ങൾ നടത്തുമെന്നും ഫാ. സോമു പ്രക്കാനം അറിയിച്ചു