OVS-Pravasi News

വാത്സല്യങ്ങൾ ഏറ്റു വാങ്ങി അലൻ യാത്രയായി.

ബ്രിസ്ബയിൻ :- സാലിസ്ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽമോൻ ജീനാ ദമ്പതികളുടെ മകനായ അലൻ ചാണ്ടി അനിൽ (10 വയസ്സ്) കർത്തൃസന്നിധിയിലേക്ക് വാങ്ങിപ്പോയ വിവരം വ്യസനസമേധം അറിയിച്ചുകൊള്ളുന്നു. ബ്രിസ്‌ബേൻ സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവാംഗമായ അലൻ കഴിഞ്ഞ 4 വർഷങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്ന പ്രതീക്ഷകൾ നൽകിയാണ്‌ ബുധനാഴ്ച ഉച്ചയ്ക്ക് 1.20 ന് അലൻ യാത്രയായത്. സാലിസ്ബറി റോബർട്സൺ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാൻസ്ഫീൽഡിലുള്ള ബ്രോഡ്‍വാട്ടർ യൂണൈറ്റിംഗ് ചർച്ചിൽ (481 Broadwater Rd. Mansfield, QLD, 4122) ആരംഭിക്കും.
Cemetary Address: Mains road, Macgregor, QLD 4109

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ