OVS - Latest NewsOVS-Kerala News

ഉളനാട് വലിയപള്ളി യുവജനപ്രസ്ഥാനം നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിൻ്റെ കൂദാശ 28 -ന്

ഉളനാട്: സെൻറ് ജോൺസ് ഓർത്തഡോക്സ്‌ വലിയപള്ളി യുവജനപ്രസ്ഥാനത്തിൻ്റെ സ്നേഹഭവനം പണി പൂര്‍ത്തിയായി. ഇടവക യുവജനപ്രസ്ഥാനത്തിൻ്റെ നേതൃതത്തില്‍ കഴിഞ്ഞ കാലവര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ച, ഇടവകയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സഹോദരൻ്റെ വീടിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തികരിച്ച് ഈ വരുന്ന ഞായര്‍ ( ഒക്ടോബര്‍ 28, 2018) കൂദാശ നടത്തപ്പെടുന്നു.

പത്തനംതിട്ട ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടികജാതി വർഗ കോളനി (പുന്നക്കുന്നു) യിലെ ആകെയുള്ള നമ്മുടെ ഏക സഭാംഗത്തിനാണ് ഭവനം പണി പൂർത്തീകരിച്ചു നൽകുന്നത്. തുമ്പമണ്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃതത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിച്ചു നല്‍കിയ ഈ ഭവനം കഴിഞ്ഞ കാലവര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചി നിലം പൊത്താറായ അവസ്ഥയിൽ ആയിരുന്നു. ഏകദേശം 20 -ഓളം അടി ഉയരത്തില്‍ നില്‍ക്കുന്ന ഭവനത്തിൻ്റെ താഴ്ഭാഗത്തുള്ള മണ്ണ് കാലവര്‍ഷത്തില്‍ ഒലിച്ചു പോയി ഭവനത്തിൻ്റെ നിലനില്‍പ്പ്‌ തന്നെ ഭീഷണിയിലായിരുന്നു. കൂടാതെ ഭവനം മഴയില്‍ ചോര്‍ന്നൊലിക്കുന്ന നിലയിലും ആയിരുന്നു. ഈ ഭവനത്തിൻ്റെ ദുരവസ്ഥ യുവജനപ്രസ്ഥാനം മനസിലാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു .

വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൌത്യം പൂര്ത്തികരിക്കുവാന്‍ സാധിച്ചതില്‍ പരമ കാരുണ്യവാനായ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടത്തിലും ഞങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കിയ ഇടവക വികാരി, ട്രസ്ടി, സെക്രടറി, മാനേജിംഗ് കമ്മറ്റി, ഈ പ്രവര്‍ത്തങ്ങളില്‍ സാമ്പത്തികമായും പ്രാര്‍ത്ഥനയാലും ഞങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കിയ സ്വദേശത്തും വിദേശത്തുമുള്ള ഞങ്ങളുടെ പ്രസ്ഥാന അംഗങ്ങള്‍, മുന്‍പ്രവര്‍ത്തകര്‍, ഇടവക അധ്യാത്മിക സംഘടനകൾ, ഇടവക ജനങ്ങള്‍ എല്ലാവരോടുമുള്ള നിസ്സിമമായ നന്ദി അറിയിക്കുന്നു. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആത്മാർത്ഥതയോടും ഉത്തരവാദിത്തത്തോടുകൂടിയും പൂർത്തിയാക്കിയ എല്ലാ തൊഴിലാളി സഹോദരന്മാരോടും നന്ദി .

ചോർന്നൊലിക്കാത്ത വീട്; സാക്ഷാത്‍കരിച്ചു കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം