OVS - Latest NewsOVS-Kerala News

ചെറിയ പള്ളി പെരുന്നാൾ: അഭിഭാഷക കമ്മീഷനെ നിയോഗിച്ച് കോടതി

കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിന് കർശന നിരീക്ഷണം ഏർപ്പെടുത്തി കോടതി. നാളെയും മറ്റന്നാളും (2, 3 തീയതികളിൽ) നടക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ കോടതി വിധി ലംഘിക്കപ്പെടുന്നുണ്ടോ നിരീക്ഷിക്കാൻ മൂവാറ്റുപുഴ കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അടക്കം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷനോട് കോടതി നിർദ്ദേശിച്ചു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഓർത്തഡോക്സ്‌ സഭയ്ക്ക് അനുകൂല കോടതി വിധി. കോതമംഗലം പള്ളി തർക്കത്തിൽ വികാരി റവ. തോമസ് പോൾ മറച്ചേരിൽ റമ്പാൻ  നൽകിയ ഇംഗ്ജക്ഷൻ അനുവദിച്ചു മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായിരിക്കുന്നു. 1934 ഭരണഘടന അംഗീകരിക്കാത്ത വിഘടിത വിഭാഗം മെത്രാന്മാർക്കും വൈദികർക്കും നിരോധനമേർപ്പെടുത്തണമെന്ന ഓർത്തഡോക്സ് സഭയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.

കോതമംഗലം ചെറിയ പള്ളി ഉത്തരവ്-സത്യത്തെ കാപട്യംകൊണ്ട് മൂടരുത്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ