OVS - Latest NewsOVS-Kerala News

ഫാ ജോബ് ഓ ഐ സി അച്ചന്റെ സ്മരണാർദ്ദം’എനിയോനോ 2018′ കുന്നുംകുളത്ത് നടന്നു

ബഥനിയുടെ വാനമ്പാടി എന്ന് വിശേഷിപ്പിക്കുന്ന ഫാ ജോബ് ഓ ഐ സി അച്ചന്റെ ഓർമ്മക്കായി നടത്തിയ എനിയോനോ 2018 എന്ന ആരാധന സംഗീത മത്സരം കുന്നുംകുളത്ത് നടന്നു. ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, എന്നി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ ഓരോ വിഭാഗത്തിലും 3000 രൂപയും ഷീൽഡും ഒന്നാം സമ്മാനവും, 2000 രൂപയും ഷീൽഡും രണ്ടാം സമ്മാനവും 1000 രൂപയും ഷീൽഡും മൂന്നാം സമ്മാനവും നൽകി. കുന്നുംകുളം പ്രേദേശത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിന് വളരെ വലിയ സംഭാവന നൽകിയ ഫാ ജോബ് ഓ ഐ സി യുടെ സ്മരണ നിലത്തുവാൻ വിധം നടത്തിയ ഈ സംഗീത മത്സരം 45വയസിനു മേൽ പ്രായമുള്ളവർക്കും അവസരം നൽകി എന്നത് ഏറെ പ്രസക്തമാണ്. കുന്നുംകുളം ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുത്തു എന്നത് പ്രതെകിച്ചു എടുത്തു പറയുന്നു. ഈ സമ്മേളനം കുന്നുംകുളം ഭദ്രാസന MGOCSM വൈസ് പ്രസിഡന്റ്‌ ഫാ K P വർഗീസ്‌ അധ്യക്ഷത വഹിച്ചു, ബഥനി ആശ്രമ സുപ്പീരിയർ ഫാ സക്കറിയ ഓ ഐ സി ഉദ്ഘടനം ചെയ്തു. MGOCSM കുന്നുംകുളം സെക്രട്ടറി ഷിജോ വി ജെ, കൺവീനർ അബിൻ സാമുവേൽ, മീഡിയ കോർഡിനേറ്റർ മാനുവൽ ജോബ് നിക്സൺ, എന്നിവർ പരിപാടികൾക്ക് നേതൃർത്വം നൽകി.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ