OVS - Latest NewsOVS-Kerala News

പരുമല തിരുമേനി ജീവിച്ചിരിക്കവേ പരിശുദ്ധനായി : പരി.കാതോലിക്ക ബാവ

മുളന്തുരുത്തി : ജാതി മത ഭേദമില്ലാതെ ലക്ഷക്കണക്കിനു വിശ്വാസികളെ ആകർഷിച്ച പരിശുദ്ധ പരുമല തിരുമേനി ജീവിച്ചിരിക്കവേ പരിശുദ്ധനായ മലയാളിയാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. തുരുത്തിക്കര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പൽ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ . ഡോ. യാക്കോബ് മാർ ഐറേനിയസ് അധ്യക്ഷത വഹിച്ചു.

യൂഹാനോൻ മാർ പോളിക്കാർപ്പോസ് മുൻ വികാരിമാരെ ആദരിച്ചു. ഡോ. വി.പി. ഗംഗാധരൻ ജീവകാരുണ്യ സഹായ വിതരണോദ്ഘാടനം നിർവഹിച്ചു.ജസ്റ്റിസ് ഷാജി പി. ചാലി, മുഖ്യപ്രഭാഷണം നടത്തി.സഖറിയാസ് മാർ അന്തോണിയോസ്, ഫാ. ഒ.വി. ഏലിയാസ്, ഫാ. ജോൺ ബേബി, ഫാ. ഡോ. എം.ഒ. ജോൺ, ഫാ. സി.എം. രാജു, ഫാ. ജിയോ ജോർജ് മട്ടുമ്മേൽ, കെ.കെ. പൗലോസ്, മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യൻ,അംഗങ്ങളായ വി.കെ. വേണു, ജെയിംസ് താഴൂരത്ത്, വായനശാല പ്രസിഡന്റ് സജി മുളന്തുരുത്തി, കെ.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ജൂബിലിയോടനുബന്ധിച്ചു നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ സമർപ്പണവും സ്മരണികാ പ്രകാശനവും ബാവാ നിർവഹിച്ചു. രോഗികളായ 50 പേർക്കു 15,000 രൂപ വീതമാണു ജീവകാരുണ്യ സഹായമായി നൽകിയത്.