OVS-Kerala News

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായഹസ്തങ്ങളുമായ് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സഹായഹസ്തങ്ങളുമായ് “കാരുണ്യയാത്ര” നടത്തി. കട്ടപ്പന സെന്റ് മേരീസ് കുരിശടിയിൽ നിന്നും ആരംഭിച്ച കാരുണ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ മനോജ് എം തോമസ് നിർവഹിച്ചു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ജോബിൻ വർഗ്ഗീസ്, ഭദ്രാസന സെക്രട്ടറി സി ജോ എവറസ്റ്റ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം സാജൻ ജോർജ്ജ്, അരമന മാനേജർ ഫാ പി.സി.ഗീവർഗ്ഗീസ്, ഫാ. കുര്യാക്കോസ് വലയിൽ, ഫാ.ജോസ് ശാമുവേൽ, മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിജോമോൻ ജോസ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.ജോഷി മണിമല, ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, ചിരി ക്ലബ്ബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ, ഇലനേച്ചർ ക്ലബ്ബ് പ്രസിഡന്റ് സജി ദാസ് മോഹൻ എന്നിവർ ആശംസകൾ നേർന്നു.

കീരിത്തോട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ ഇടുക്കി MLA റോഷി അഗസ്റ്റിൻ, കാത്തലിക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോർ നെല്ലിക്കുന്നേൽ ആശംസകൾ നേർന്നു. ക്രിസ്റ്റിൻ.സി.രാജു, മാത്യു എണ്ണയ്ക്കൽ, രാജി ജേക്കബ്, മോബിൻ എബ്രഹാം, ബൈജു സി.വി, മനു ബാബു,ലിബിൻ കുര്യാക്കോസ്, മോൻസി മഠത്തിൽ, റോയി കിഴക്കേക്കര, ബിനോയി കുര്യാക്കോസ്, ഷിബു അമ്പാട്ട്, റോജി പഞ്ഞിക്കാട്ടിൽ, എബി എവറസ്റ്റ് നിഖിൽ യോഹന്നാൻ, റ്റിജു ചിറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം