OVS - Latest NewsOVS-Kerala News

കൊട്ടാരക്കര ഓര്‍ത്തഡോക്‌സ് കണ്‍െവന്‍ഷന്‍ നാളെ മുതല്‍

കൊട്ടാരക്കര: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ കൊട്ടാരക്കര കണ്‍െവന്‍ഷന്‍ 24 മുതല്‍ 31വരെ പുലമണ്‍ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ സെന്ററില്‍ നടക്കും. ഞായറാഴ്ച 6.45ന് സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷനാവും. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.
ദിവസവും വൈകിട്ട് ആറിന് സന്ധ്യാനമസ്‌കാരം, ഏഴിന് വചനശുശ്രൂഷ, 27ന് 10.30ന് വൈദികയോഗം, 28ന് 2.30ന് മര്‍ത്തമറിയം മെത്രാസമ്മേളനം, 29ന് പത്തിന് സുവിശേഷസംഘം ധ്യാനയോഗം. 30ന് രണ്ടിന് സണ്‍ഡേ സ്‌കൂള്‍-യുവജന-ശുശ്രൂഷക സമ്മേളനം, 31ന് രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന.
പുനലൂര്‍, പത്തനാപുരം, കൊട്ടാരക്കര താലൂക്കുകളില്‍നിന്നുള്ള വിശ്വാസികള്‍ കണ്‍െവന്‍ഷനില്‍ പങ്കെടുക്കും. സംഘാടകരായ ഫാ.ഫിലിപ്പ് മാത്യു, ഫാ.സി.ഡി.രാജന്‍ നല്ലില, ഫാ.ടൈറ്റസ് ജോണ്‍, കെ.ജി.റോയി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.