OVS - Latest NewsOVS-Kerala News

മണ്ണൂക്കുന്ന് കത്തീഡ്രലിൽ ഓർമപ്പെരുന്നാൾ ഇന്നു മുതൽ

മുളക്കുളം:- മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളും 131–ാമത് ദേവാലയ വാർഷികാഘോഷവും ഇന്നു മുതൽ 28 വരെ തീയതികളിൽ ഇടവക മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കും. ഇന്നു 10.30 ന് വികാരി ഫാ. സി.എം. കുര്യാക്കോസ് തിരുനാളിനു കൊടിയേറ്റും.

27 ന് 7.15 ന് പ്രഭാതപ്രാർഥന, 8.30 ന് കുർബാന, 5.30 ന് മേമ്പൂട്ട് തുറക്കൽ, 6.30 ന് സന്ധ്യാപ്രാർഥന ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ, 7.30 ന് പ്രസംഗം, എട്ടിന് പ്രദക്ഷിണം, 10 ന് കരിമരുന്ന് കലാപ്രകടനം, 28 ന് 6.45 ന് കുർബാന, എട്ടിന് പ്രഭാത പ്രാർഥന, ഒൻപതിന് മൂന്നിന്മേൽ കുർബാന– ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ, 11.45 ന് സ്ലീബാ എഴുന്നള്ളിപ്പ്, 12.30 ന് പ്രദക്ഷിണം, ഒന്നിന് ആശീർവാദം, 1.15 ന് സ്നേഹ വിരുന്ന്, രണ്ടിന് കൊടിയിറക്ക്.