OVS - Latest NewsOVS-Kerala News

“ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്ക് തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ?” ഹാഗ്ഗായി 1:3.

കണ്ണൂർ: മലങ്കര ഓർത്തഡോക്സ് സഭ ബ്രമവാർ ഭദ്രാസനത്തിൽ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ദേവാലയമാണ് കോഴിച്ചാൽ സെന്‍റ്. മേരീസ് ഓർത്തഡോക്സ് ചർച്ച് കുടിയേറ്റക്കാരായ നാല് കുടുംബങ്ങൾ അന്നത്തെ മലബാർ ഭദ്രാസന മെത്രാപ്പോലീത ആയിരുന്ന അഭി.തോമസ് മാർ തീമോത്തിയോസ് തിരുമേനിയുടെ അടുക്കൽ ആരാധിക്കുവാൻ സാഹചര്യമില്ലാത്ത സ്ഥിതി ബോദ്ധ്യപെടുത്തുകയും അഭി.തിരുമേനി നൽകിയ സ്ഥലത്ത് ഒരു ഷെഡ് കെട്ടി ആരാധന ആരംഭിച്ചു. പിന്നീട് അന്നത്തെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ദേവാലയം പുതുക്കി നിർമ്മിച്ചു. എന്നാൽ കാലപഴക്കം മൂലം ജീർണിച്ചു നിലംപൊത്താറായ അവസ്ഥയിൽ ആയി. ഇന്നുള്ള 57 ഭവന അംഗങ്ങൾക്ക് ഒന്നിച്ച് നിന്ന് ആരാധിക്കുവാനുള്ള സ്ഥല പരിമിതി ഉള്ളതിനാൽ ഭദ്രാസന മെത്രാപ്പോലീത്ത അഭി.യാക്കൂബ് മാർ ഏലിയാസ് തിരുമേനിയുടെ അനുവാദതോടും, പ്രാർത്ഥനയോടും കൂടി പുനർനിർമ്മാണം തുടങ്ങി. ഇപ്പോൾ ലിന്റൽ നിരപ്പിൽ പണി നിർത്തി വെച്ചിരിക്കുകയാണ്.

കുടിയേറ്റക്കാരായ 57 വീട്ടുകാർ ആണ് ഇപ്പോൾ ഇവിടെ ഉള്ളത്. അതിൽ ഭൂരിഭാഗവും കൂലിവേല ചെയ്യ്ത് ജീവിക്കുന്നവർ ആണ്. അവരുടെ ആത്മാർത്ഥമായ സഹകരണത്താൽ ആണ് നിർമ്മാണം ഇവിടെ വരെ എത്തിക്കുവാൻ സാധിച്ചത്. തുടർന്നുള്ള നിർമ്മാണ പ്രവർത്തനത്തിനായി എവരുടെയും പ്രാർത്ഥനാപൂർവമായ സഹകരണം പ്രതിക്ഷിച്ചു കൊള്ളുന്നു .
Bank details : Vicar & trusty
A/C no. 11600100245715
Federal bank, Cherupuzha. Br
IFSC code – 0001160

Contact : Fr. Geevarghese Mathew Ph: 944735168