OVS - Latest NewsOVS-Kerala News

മുറിമറ്റത്തിൽ ബാവയുടെ  ഓർമ്മപ്പെരുന്നാളിന് കൊടിയേറി ; എല്ലാ വീഥികളും പാമ്പാക്കുടയിലേക്ക് 

പിറവം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ 105 -മത് ഓർമ്മപ്പെരുന്നാളിന് പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ് തോമസ് പള്ളിയിൽ കൊടിയേറി.തിരുവതാംകോട് അരപ്പള്ളി മാനേജർ ഫാ.അലക്സാണ്ടർ. പി. ദാനിയേൽ കൊടിയേറ്റ് നടത്തി.വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ, നേതൃത്വം നൽകി. പ്രധാന പെരുന്നാൾ മെയ് 1, 2, 3 തിയതികളിൽ നടക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ , ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ്, നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ഭദ്രാസന സെക്രട്ടറി ഫാ.സി.എം കുര്യാക്കോസ്, വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകും.

മെയ് 1ന് രാവിലെ 8ന് വി.കുർബ്ബാന -വടകര സെന്റ് ജോൺസ് പള്ളി വികാരി ഫാ.ജോൺ.വി.ജോൺ പ്രധാന പെരുന്നാൾ തുടങ്ങുന്ന 2 ന് രാവിലെ 8 ന് വി.കുർബാന, തൃക്കുന്നത്ത് സെമിനാരി മാനേജർ ഫാ യാക്കോബ് തോമസ്, വൈകിട്ട് 5.30ന് വെട്ടിമുട് ഭാഗത്തെ മാർ ഗ്രിഗോറിയോസ് ചാപ്പലിലും, കാക്കൂർ സെന്റ് തോമസ് കുരിശിൻ തെട്ടിയിലും കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകും. ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഭദ്രാസന സെക്രട്ടറി ഫാ. സി.എം കുര്യാക്കോസ്, വികാരി ഫാ. അബ്രാഹം പാലപ്പിള്ളിൽ, പഞ്ചായത്ത് പ്രസിഡന്റ് സുഷമ മാധവൻ, വൈദികർ, മാനേജിംങ് കമ്മിറ്റി അംഗങ്ങൾ ഇടവകാംഗങ്ങൾ, തുടങ്ങിയവർ ചേർന്ന് തീർത്ഥാടകരെ സ്വീകരിക്കും.

7 ന് പള്ളിയിൽ സന്ധ്യ പ്രാർത്ഥനക്കു ശേഷം നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് ബാവയുടെ കബറിൽ പ്രത്യേക പ്രാർത്ഥന, ശ്ലൈഹീക വാഴ്‌വ്. 3 ന്  രാവിലെ 8.30 ന് കാതോലിക്ക ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ വി.മൂന്നിൻമേൽ കുർബാന, തുടർനു്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പരി. ഒന്നാം കാതോലിക്ക ബാവയുടെ ജീവചരിത്ര ഗ്രന്ഥം കാതോലിക്ക ബാവ പ്രകാശനം ചെയ്യും. തുടർന്ന് പ്രദക്ഷിണം നേർച്ചസദ്യ. ഓർമ്മപ്പെരുന്നാളിനും, തീർത്ഥാടക സ്വീകരണത്തിനും ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ അറിയിച്ചു.

 

മലങ്കരയുടെ ഒന്നാം കാതോലിക്കാ അറിയപ്പെടാത്ത ഏടുകള്‍.