OVS-Kerala News

OCYM രാജ്യാന്തര സമ്മേളനം രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക്

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 82-മത് രാജ്യാന്തര സമ്മേളനം തിരുവനന്തപുരം ഭദ്രാസന  യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ  തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ (മാർ ദിയസ്കോറോസ് നഗർ) വച്ച് മെയ് 11, 12,13 തീയതികളിൽ നടത്തപ്പെടുന്നു.  അനന്തപുരിയുടെമണ്ണിൽ വച്ച് നടക്കുന്നു ഈ മഹനീയ സംഗമത്തിന്റെ രജിസ്ട്രേഷൻ ഘട്ടങ്ങൾ പൂർത്തിയായിവരികയാണ്.  രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഉള്ള യൂണിറ്റുകൾ അതിനുള്ള  ക്രമീകരണങ്ങൾ കൈക്കൊള്ളേണ്ടതാണ്. രജിസ്ട്രേഷനായി  ഓൺലൈൻ ആയി ചെയ്യുന്നതിന് സന്ദർശിക്കുക.-  www.ocymonline.org