OVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്സ് സഭ നാളെ പ്രതിഷേധദിനം ആചരിക്കും; തിങ്കളാഴ്ച ഉപവാസ പ്രാര്‍ത്ഥന യജ്ഞം

തിരുവനന്തപുരം: ബഹു. സുപ്രീം കോടതിവിധിക്കെതിരെ നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നീക്കത്തിന് എതിരെ നാളെ (12.03.2023) മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ്രതിഷേധദിനമായി ആചരിക്കും. എല്ലാ പള്ളികളിലും പ്രതിഷേധപ്രമേയം വായിച്ച് പാസ്സാക്കുന്നതും വിശദികരണം നടത്തുന്നതുമാണ്. പ്രതിഷേധത്തിന്റെ തുടർച്ച ആയി തിങ്കളാഴ്ച (13.03 .2023) രാവിലെ 9 മണി മുതല്‍ പാളയം സെന്റ്. ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ മലങ്കരസഭയിലെ മെത്രാപ്പോലീത്തമാരും വൈദീകരും ഉപവാസ പ്രാര്‍ത്ഥന യജ്ഞം നടത്തും.

ഉപവാസ പ്രാര്‍ത്ഥന യജ്ഞത്തിൽ പങ്കെടുക്കുന്നവർ രാവിലെ 9.30ന് മുൻപായി തിരുവനന്തപുരം പാളയം സെന്റ്.ജോർജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ പള്ളിയിൽ എത്തിച്ചേരേണ്ടതാണ്. യജ്ഞത്തിൽ പങ്കെടുക്കുന്നവർ വരുന്ന വാഹനങ്ങൾ താഴെ പറയുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടാതാണ്
1. ഹസ്സൻ മരക്കാർ ഹാൾ ഗ്രൗണ്ട്, എ.കെ.ജി സെന്ററിന് സമീപം.
2. എം. ജി റോഡ്, സെന്റ്. ജോർജ് ഓർത്തഡോക്സ്‌ കത്തീഡ്രലിനു എതിർവശം.(രാവിലെ 9:30 ന്‌ മുൻപായി
പ്രവേശിച്ചിരിക്കണം)
3. ഫ്‌ളൈഓവർ, സംസ്‌കൃത കോളേജിന് പിൻവശം
4. ബിഷപ്പ് പെരേര ഹാളിനു എതിർവശത്തുള്ള റോഡ്.
5. വെള്ളയമ്പലം മാനവീയം റോഡ്
6. മ്യൂസിയം പോലീസ് സ്റ്റേഷനും കനകക്കുന്നിനും ഇടയിലുള്ള സൈഡ് റോഡ്