OVS-Kerala News

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ പ്ലസ് ടു സയൻസ് വിദ്യാർഥികൾക്കാണു സ്കോളർഷിപ്പു ലഭിക്കുക.

ഓർത്തഡോക്സ് ചർച്ച് സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിലെ 16 കേന്ദ്രങ്ങളിൽ 28നു രാവിലെ 10 മുതൽ 11 മണി വരെ നടക്കും. പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് ആധാരമാക്കിയുള്ള ഒരു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജെക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തുന്നത്.റാങ്ക് ലിസ്റ്റ് മേയ് ഏഴിനു പ്രസിദ്ധീകരിക്കും. വിദ്യാർഥികൾക്ക് ഈ പരീക്ഷയുടെ അടിസ്‌ഥാനത്തിൽ ഗവൺമെൻറ് ഫീസിൽ പഠിക്കുവാനുള്ള അവസരം ലഭ്യമാകും. ഈ പരീക്ഷയോടൊപ്പം കെഇഇ, കെഇഎഎം ഏതെങ്കിലും ഒന്നിൽ യോഗ്യത നേടണം. 2014 മുതൽ അറുനൂറോളം കുട്ടികൾക്ക് ഈ സ്‌കോളർഷിപ്പിന്റെ പ്രയോജനം ലഭ്യമായിട്ടുണ്ട്.

വിശദ വിവരങ്ങൾക്ക്: 917559933571, 917025062628

ഓൺലൈൻ, എസ്.എം.എസ് രജിസ്‌ട്രേഷനു വേണ്ടി www.mbcpeermade.com, 9072200344, 9497321285

സ്‌കോളർഷിപ്പ് പരീക്ഷാ കേന്ദ്രങ്ങൾ:

ബസേലിയോസ് കോളേജ് കോട്ടയം, എം.ജി.എം എച്ച്. എസ്.എസ് തിരുവല്ല, കാതോലിക്കേറ്റ് എച്ച്. എസ്.എസ് പത്തനംതിട്ട, സെൻറ്. ജോൺസ് എച്ച്. എസ്.എസ് മറ്റം മാവേലിക്കര, സെൻറ് സ്റ്റീഫൻസ് എച്ച്എസ്എസ് പത്തനാപുരം, സെന്റ് ഗ്രിഗോറിയസ് എച്ച്എസ്എസ് കൊട്ടാരക്കര, സെൻറ് തോമസ് ഓർത്തഡോക്സ് അരമന മൂവാറ്റുപുഴ, എകെജെഎം എച്ച്. എസ്എസ് കാഞ്ഞിരപ്പള്ളി, സി.എം.എസ് എച്ച്. എസ് മുണ്ടക്കയം, സെൻറ് തോമസ് എംഎച്ച് എസ്എസ് അട്ടപ്പള്ളം കുമളി, ഒസാനം എം.എച്ച്. എസ്.എസ് കട്ടപ്പന, സെൻറ് സെബാസ്റ്റ്യൻസ് എച്ച്. എസ്.എസ് നെടുംങ്കണ്ടം, സെൻറ് മേരീസ് എച്ച്. എസ്.എസ്. മുരിക്കാശ്ശേരി.എസ്.എൻ.വി എച്ച്. എസ്.എസ് രാജാക്കാട്, എംപിഎംഎച്ച്എസ്എസ് ചുങ്കത്തറ, എം.ബി.സി കോളേജ് പീരുമേട്.