OVS-Kerala News

അപ്രേം റമ്പാന്റെ ജന്മശതാബ്ദി ആഘോഷം നാളെ

പത്തനംതിട്ട ∙ മൈലപ്ര മാർ കുര്യാക്കോസ് ആശ്രമത്തിലെ സീനിയർ അംഗം അപ്രേം റമ്പാന്റെ ജന്മശതാബ്ദി ആഘോഷം നാളെ രാവിലെ 10ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും.

കുര്യാക്കോസ് മാർ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തും. നിഷ്ഠാപൂർണമായ ജീവിതത്തിന്റെ ഉടമയാണ് അപ്രേം റമ്പാനെന്ന് ആശ്രമ അഡ്മിനിസ്ട്രേറ്റർ നഥാനിയേൽ റമ്പാൻ, ഫാ. പി.വൈ. ജെസൻ എന്നിവർ പറഞ്ഞു. സഭയിലെ 19 പള്ളികളിൽ വൈദികനായി സേവനം ചെയ്തു. അട്ടച്ചാക്കൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായിരുന്നു.

നൂറിന്‍റെ നിറവിലും യൗവ്വനത്തിന്‍റെ ഓജസ്സോടെ മൈലപ്ര അപ്രേം റമ്പാൻ തൃക്കുന്നത്ത് സെമിനാരിയിൽ.