OVS - Latest NewsOVS-Kerala News

വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശക ക്യാമ്പ് ഏപ്രില്‍ 15 മുതല്‍ കോട്ടയത്ത്

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനം (MGOCSM) സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മാര്‍ഗ്ഗനിര്‍ദ്ദേശക ക്യാമ്പ് ഒമ്പതാം ക്ലാസില്‍  നിന്നു പത്താം ക്ലാസിലേക്കും പത്താം ക്ലാസില്‍ നിന്ന് പതിനൊന്നാം ക്ലാസിലേക്കും പ്രവേശിക്കുന്ന കുട്ടികള്‍ക്കായി 2018 ഏപ്രില്‍15 മുതല്‍ 21 വരെ കോട്ടയം സ്റ്റുഡന്റസ്   സെന്ററില്‍ വച്ച് നടത്തും.

പഠനവിഷയങ്ങളില്‍ സമര്‍ത്ഥരായ സഭാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം.പഠനത്തില്‍ താല്പര്യമുള്ള കുട്ടികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നുണ്ടല്ലോ. ആയതിനാല്‍ എണ്‍പത്തഞ്ച്ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്കുള്ള കുട്ടികള്‍ക്കായി പ്രവേശനം പരിമിതെടുത്തിയിരിക്കുന്നു.2018 മാര്‍ച്ച് 10നു മുമ്പ് പൂരിപ്പിച്ച അപേക്ഷകള്‍ ഓഫീസില്‍ ലഭിക്കണം. അപേക്ഷകള്‍ പരിശോധിച്ചശേഷം തെരഞ്ഞെടുക്കെടുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുവാനുള്ള അറിയിപ്പ്  ഓഫീസില്‍നിന്നും മുന്‍കൂട്ടിഅയയ്ക്കുന്നതാണ്.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരമാവധി പരിപോഷിപ്പിച്ച് അവരെ ദൈവത്തിനുംസഭയ്ക്കും രാഷ്ട്രത്തിനും പ്രയോജനമുള്ളവരും വിദ്യാര്‍ത്ഥി ലോകത്തിന് മാതൃക നല്‍കുന്നവരുംആക്കിത്തീര്‍ക്കുവാനുള്ള ഒരു ക്രമീകൃതപദ്ധതിയാണ് ഈ സംരംഭം. ഓരോ വിഷയവും നന്നായിപഠിക്കുവാനും പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കുവാനുമായി ഉന്നതമായ നിര്‍ദ്ദേശങ്ങള്‍ ലഭിക്കത്തക്കവണ്ണം ഏറ്റവും പ്രഗത്ഭരായ അദ്ധ്യാപകര്‍ തന്നെയാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അതോടൊം വായനാശീലം, പെരുമാറ്റ മര്യാദകള്‍, വ്യക്തിത്വവികസനം, സഭ, ആദ്ധ്യാളഹിക ജീവിതം, വിശ്വാസാചാരങ്ങള്‍ എന്നിവയെക്കുറിച്ച് പ്രത്യേക ക്ലാസുകളും  ഉണ്ടായിരിക്കും. കൂടാതെ പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം, സംഗീതപരിശീലനം, പ്രശസ്ത വ്യക്തികളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കല്‍ എന്നിവയും ക്യാമ്പില്‍ ഉള്‍െടുത്തിയിട്ടുണ്ട്.

ഭക്ഷണം, താമസം മറ്റ് ക്രമീകരണങ്ങള്‍ എന്നിവയ്ക്കായി ക്യാമ്പില്‍ ഓരോ വ്യക്തിക്കും ഒരാഴ്ചത്തേക്ക് 950 രൂപ മാത്രമാണ് ഈടാക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇടവക വികാരിയുടെ ശുപാര്‍ശ സഹിതം അപേക്ഷിച്ചാല്‍ അര്‍ഹത അനുസരിച്ച് ഫീസ് ഇളവു നല്‍കാവുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://www.mgocsm.in എന്ന വെബ്‌സൈറ്റില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം,കോട്ടയം, തിരുവനന്തപുരം, ആലുവ സ്റ്റുഡന്റസ്  സെന്ററുകളില്‍നിന്നും അപേക്ഷാഫോറം ലഭ്യമാണ്.
വിലാസം
MGOCSM സ്റ്റുഡന്റസ്  സെന്റര്‍, കോളേജ് റോഡ്, കോട്ടയം686 001. വിശദവിവരങ്ങള്‍ക്ക്: ഫാ. മാത്യു കെ. മാത്യു (9846627273), ശ്രീ. സുജിത് പോള്‍ (9846921132) (Pre-SSLC), ഫാ. സജി രാജു (9496800217), അഡ്വ. ഡോ. ജെയ്‌സി കരിങ്ങാട്ടില്‍ (9496326405)