OVS - Latest NewsOVS-Exclusive NewsOVS-Kerala News

വിട്ടുവീഴ്ച ചെയ്യേണ്ടത് സാത്താന്യശക്തികളോടല്ല – പരിശുദ്ധ കാതോലിക്ക ബാവ.

ആലുവ :  40 വർഷത്തെ വ്യവഹാരങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് മലങ്കര സഭയുടെ ആലുവ തൃക്കുന്നത്തു സെമിനാരിയിൽ മലങ്കരസഭയുടെ പരമാദ്ധ്യക്ഷനും കിഴക്കിന്‍റെ കാതോലിക്കയുമായ മോറാൻ മാർ ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവ പള്ളിയിൽ പ്രവേശിച്ച് ധൂപപ്രാർത്ഥനയും സന്ധ്യാനമസ്കാരവും നടത്തി.

Thrikkunnathu Seminary Perunnal”ഞാൻ സമാധാനത്തിനെതിരല്ല, ശ്വാശതമായ സമാധാനമാണ് ഞാൻ ആഗ്രഹിക്കുന്നത്. അതിന്‍റെ പേരിൽ നമ്മുടെ ആളുകൾ തന്നെ എന്നെ ക്രൂശിച്ചു. ജീവൻ വെടിയേണ്ടി വന്നാലും കാപട്യം നിറഞ്ഞ ഒരു വീട്ടുവീഴ്ചയക്കും ഞാൻ മുതിരില്ല. തന്നെ പരീക്ഷിച്ച സാത്താനോട് യേശുക്രിസ്തു വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ഒരിക്കലും ക്രൈസ്തവ ദർശനം ഇങ്ങനെയാകുകയില്ലാരുന്നു. ആയതിനാൽ വിട്ടുവീഴ്ച ചെയ്യേണ്ടത് ഒരിക്കലും സാത്താന്യ ശക്തികളോടല്ല. ഇന്നത്തെ ഭരണഘുടം യാതൊരുവിത കാപട്യത്തിനും നിൽക്കാതെ നിയമപരമായ രീതിയിൽ നീതി നടപ്പിലാക്കുന്നു. ആയതിനാൽ അവരോട് നന്ദി പറയുന്നു.”

നൂറുകണക്കിന് ആളുകൾ ആർപ്പുവിളികളോടും വാദ്യമേളകളുടെ അടമ്പടിയോട് കാതോലിക്കേറ്റ് പതാകയേന്തി രാജകീയ വരവേൽപ്പ് നൽകി പരിശുദ്ധ പിതാവിനെ പളളിയിലേയ്ക്ക് സ്വികരിച്ചു. സന്ധ്യാനമസ്കാരത്തിനു റാസയും വാഴ്വും നൽകി ഇന്നത്തെ ചടങ്ങുകൾ അവസാനിച്ചു.

തൃക്കുന്നത്ത് സെമിനാരി: കാതോലിക്കാ ബാവാ ഇന്നു രാവിലെ വിശുദ്ധ കുർബാന അർപ്പിക്കും.

ആലുവ ∙ തൃക്കുന്നത്ത് സെമിനാരി സെന്‍റ് മേരീസ് പള്ളിയിൽ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഇന്നു രാവിലെ എട്ടിനു കുർബാന അർപ്പിക്കും. പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ ഇന്നലെ സന്ധ്യാ പ്രാർഥന നടത്തി. ഡോ.മാത്യൂസ് മാർ സേവേറിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നിവർ സഹകാർമികത്വം വഹിച്ചു. വനിതാ സമാജം സമ്മേളനം യൂഹാനോൻ മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്തു. ഫാ. എബി ഫിലിപ് പ്രസംഗിച്ചു.

ഓർമപ്പെരുന്നാൾ: ക്രമസമാധാന പാലനം പൊലീസിന്‍റെ ഉത്തരവാദിത്തം.

കൊച്ചി ∙ ആലുവ തൃക്കുന്നത്ത് സെമിനാരി സെന്‍റ് മേരീസ് പള്ളിയിലെ പരിശുദ്ധ പിതാക്കന്മാരുടെ ഓർമപ്പെരുന്നാൾ നടത്തിപ്പുമായി ബന്ധപ്പെട്ടു ക്രമസമാധാന പാലനത്തിനു പൊലീസിന് ഉത്തരവാദിത്തമുണ്ടെന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവു കണക്കിലെടുത്ത്, ക്രമസമാധാനം സംരക്ഷിക്കാനുള്ള ബാധ്യത പൊലീസിനുണ്ടെന്നു കോടതി വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയ്ക്കുവേണ്ടി ഫാ. യാക്കോബ് തോമസും മറ്റും സമർപ്പിച്ച ഉപഹർജിയിലാണു നിർദേശം. കലക്ടറും ആലുവ റൂറൽ എസ്പിയും ഉൾപ്പെടെ അധികൃതർ എതിർകക്ഷികളുടെ സ്വാധീനത്തിനു വഴങ്ങുമെന്ന ആശങ്കയിലാണ് ഉപഹർജി. മുൻ ഉത്തരവു കർശനമായി നടപ്പാക്കാൻ പൊലീസ് സേനയെ നിയോഗിക്കണമെന്നാവശ്യപ്പെട്ടു കൊച്ചി റേഞ്ച് ഐജിക്കും ആലുവ റൂറൽ എസ്പിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നു ഹർജിയിൽ പറയുന്നു. കർമാനുഷ്ഠാനങ്ങൾക്ക് അനുമതി ഓർത്തഡോക്സ് സഭയിലെ വൈദികർക്കും മതമേലധ്യക്ഷന്മാർക്കും മാത്രമാണ്.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം തൃക്കുന്നത്ത് സെമിനാരി ആരാധനയുടെ പൂര്‍ണ്ണതയിലേയ്ക്ക്