OVS - Latest NewsOVS-Kerala News

രണ്ടു സംവത്സരങ്ങള്‍ പിന്നിട്ട് ഓവിഎസ് ഓണ്‍ലൈന്‍ ; വായനക്കാര്‍ക്ക് നന്ദി

മലങ്കരയിലെ പ്രചാരണമേറിയ സമ്പൂര്‍ണ്ണ ഓണ്‍ലൈന്‍ സഭാ മാധ്യമം ഓവിഎസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. വാര്‍ത്തകളും ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചായിരിന്നു തുടക്കം. 2015 ഡിസംബര്‍ മാസത്തിലായിരുന്നു ട്രയല്‍ റണ്‍. അവലോകനം നടത്തുമ്പോള്‍ നിരവധി എക്സ്ക്യൂസീവ് വാര്‍ത്തകളടക്കം പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് നേട്ടമായി വിലയിരുത്തുന്നു. ലോകമെമ്പാടുമുള്ള വായനക്കാരുടെ നിര്‍ലോഭ പിന്തുണയാല്‍ ആരോഗ്യകരമായ പ്രവര്‍ത്തനം കാഴ്ചവച്ചാണ് ഇന്നാളുകളില്‍ ഓവിഎസ് ഓണ്‍ലൈന്‍ മുന്നേറുന്നത്.

വര്‍ഷങ്ങളായി ഉണ്ടായിരുന്ന മറ്റ് ഓണ്‍ലൈന്‍ ഓര്‍ത്തഡോക്സ് മാധ്യമങ്ങളും ഓവിഎസ് ഓണ്‍ലൈന്‍റെ വരവോടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമായി മറ്റൊരു വിജയമായി വിലയിരുത്തുന്നത്. യാതൊരു പ്രതിഫലവും കൂടാതെ പ്രവര്‍ത്തനം നടത്തുന്ന സഭാ സ്നേഹികളായ   ഓര്‍ത്തഡോക് സ്  വിശ്വാസ സംരക്ഷകന്‍ അംഗങ്ങളുടെ (ഓ.വി.എസ്) കൂട്ടായ്മയില്‍ നിന്ന് ഉയര്‍ന്നുവന്ന സമ്പൂര്‍ണ്ണ വാര്‍ത്താ മാധ്യമം എന്ന ആശയത്തില്‍ നിന്നാണ് ഇങ്ങനെ ഒരു ഓണ്‍ലൈന്‍ പത്രം പിറവിയെടുത്തത്. ഓര്‍ത്തഡോക്സ് സഭയുടെ ഉയര്‍ച്ചയും വളര്‍ച്ചയ്ക്കും ലക്ഷ്യം വച്ചുള്ള ഓ.വി.എസ് ഓണ്‍ലൈന്‍ ശരാശരി അമ്പതിനായിരത്തിലധികം പേര്‍ വായിക്കുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസരമുള്ള കാലത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയെ സംബന്ധിച്ച വാര്‍ത്തകള്‍ക്കും പ്രാമുഖ്യം നല്‍കുന്നുണ്ട്. ലോകത്തെവിടെയുമുള്ള ഓര്‍ത്തഡോക് സ് വാര്‍ത്തകള്‍ അതിവേഗം വായനക്കാരില്‍ എത്തിച്ചു ഓ.വി.എസ് ഓണ്‍ലൈന്‍ “വേറിട്ട മാധ്യമ ശൈലിയിലൂടെ സജീവമായി നിലകൊള്ളുക” എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്.

ക്രിസ്തുമസ് – പുതുവത്സരാശംസകളോടെ 

എഡിറ്റോറിയല്‍ ടീം

ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍