OVS - Latest NewsOVS-Kerala News

ദേവാലയങ്ങൾ വെളിച്ചം എത്തിക്കണം : മന്ത്രി മാത്യു ടി തോമസ്‌

പത്തനംതിട്ട : അന്ധകാരമുള്ളിടത്ത് വെളിച്ചം എത്തിക്കുവാൻ ദേവാലയങ്ങൾക്കു കഴിയുമെന്ന് ജലവിഭവ വകുപ്പ്  മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.സീതത്തോട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ ഒരുവർഷം നീണ്ടു നിന്ന വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽദാനം കോന്നി  എംഎൽഎ അടൂർ പ്രകാശ് നിർവഹിച്ചു. നിർധനരായ കൂടുതൽ കുടുംബങ്ങൾക്കു സഹായങ്ങൾ എത്തിക്കുവാൻ ഇടവകയ്ക്കു കഴിയണം. ദേവാലയങ്ങൾ നാടിന്റെ പൊതുസമ്പത്താണെന്നും എംഎൽഎ പറഞ്ഞു.ഇടവകയുടെ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാകട്ടെയെന്ന് അധ്യക്ഷത വഹിച്ച നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വ മാർ നിക്കോദീമോസ് ഓർമിപ്പിച്ചു.

ഭദ്രാസന സെക്രട്ടറി ഫാ. ഇടിക്കുള എം. ചാണ്ടി, പെരുനാട് ബഥനി ആശ്രമം മുൻ സുപ്പീരിയർ തോമസ് റമ്പാൻ, പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ്, ഇടവക വികാരി ഫാ. എബി വർഗീസ്, എൻഎസ്എസ് റാന്നി താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണൻ, ചിറ്റാർ 86 മുസ്‌ലിം പള്ളി ഇമാം അബ്ദുൽ സമീഹ് മൗലവി, ഫാ. ഷൈജു കുര്യൻ, ഫാ. ക്ലിമ്മീസ്, ഫാ. ജോജി മാത്യു, ഫാ. വർഗീസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, കൊച്ചുകോയിക്കൽ ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. സന്തോഷ് തോമസ്, ഫാ. അജി തോമസ്, ഫാ. സോബിൻ സാമുവൽ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഡോ. ഏബ്രഹാം ഫിലിപ്, വി.പി. മാത്യു, ഇടവക ട്രസ്റ്റി ജോൺസൺ പാറയ്ക്കൽ, സെക്രട്ടറി മനോജ് പനങ്ങാട്ട്, ജൂബിലി കൺവീനർമാരായ ജിജി ആനക്കുഴിക്കൽ, ടി.പി. മത്തായി തടത്തിൽ, സോബി പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ബാലസംഗമം, പിതൃസ്മൃതി, വനിതാസംഗമം, കൺവൻഷൻ, അഖണ്ഡ പ്രാർഥന, ഗുരുവന്ദനം എന്നിവ നടന്നു. ജൂബിലി ഭവനത്തിന്റെ കൂദാശ ഡോ. ജോഷ്വ മാർ നിക്കോദീമോസ് നിർവഹിച്ചു. കൊടിയിറക്കോടു കൂടിയായിരുന്നു സമാപനം.