OVS-Kerala News

സ്ലീബാദാസ സമൂഹ കുടുംബാംഗത്തിന് ഒരു ഭവനം

തേവനാൽ:- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അതിപുരാതനമായ മിഷനറി പ്രസ്ഥാനമായ  സ്ലീബാദാസ സമൂഹ നേതൃത്വത്തിൽ സ്ലീബാദാസ സമൂഹ കുടുംബാംഗമായ തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് പള്ളി ഇടവകാംഗം മുളന്തുരുത്തി   ഇഞ്ചിമല പുത്തൻപുരയ്ക്കൽ സണ്ണി മാത്യുവിന് , കണ്ടനാട് തൊഴുപ്പാടൻ സജി കുര്യനും കുടുംബാംഗങ്ങളും ചേർന്ന് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ഇന്ന് ( 13/10/2017 ) രാവിലെ 10 മണിക്ക് സ്ലീബാ ദാസ സമൂഹം സെക്രട്ടറി വന്ദ്യ ശെമവൂൻ റമ്പാൻ, ഫാ. സോമു പ്രക്കാനം എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ശ്രീ. സജി കുര്യൻ, ശ്രീ. T. K. ജോണി തൊഴുപ്പാടൻ,ശ്രീ ബഹനാൻ പാലാരിവട്ടം തുടങ്ങിയവർ  സമീപം.