OVS-Kerala News

തഴക്കര സെന്‍റ്  ഗ്രീഗോറിയോസ് ക്രൈസ്തവ യുവജന പ്രസ്ഥാനം പുനഃസംഘടനയും പ്രവർത്തനോദ്ഘാടനവും നടത്തപെട്ടു

മാവേലിക്കര:- പതിറ്റാണ്ടുകളുടെ ചരിത്രം പേറുന്ന, പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെയും, മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരി തിരുമേനിയുടെയും പാദസ്പർശം കൊണ്ട് പരിപാവനമായ തഴക്കര എം.എസ് സെമിനാരിയുടെ മണ്ണിൽ മലങ്കര സഭയുടെ യുവജന വിഭാഗമായ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ യൂണിറ്റ് പുനസംഘടനയും പ്രവർത്തനോദ്ഘാടനവും നടത്തപെട്ടു.

യൂണിറ്റ് സെക്രട്ടറി ശ്രീ ജോൺ ബാബു സ്വാഗതമരുളിയ യോഗത്തിൽ പുതിയകാവ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. ടി.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു യുവജന പ്രസ്ഥാനത്തിന്‍റെ കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി. കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു. എം.എസ് സെമിനാരി മാനേജരും പള്ളി വികാരിയുമായ ഫാ. T.C ജോൺ മുഖ്യ സന്ദേശം നൽകി, യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാർ ശ്രീ ജോജി.പി. തോമസ്, യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ. ബിനു ശാമുവേൽ, കേന്ദ്ര പത്രാദിപ സമിതി അംഗം ശ്രീ . അബി എബ്രാഹാം കോശി, കേന്ദ്ര സമിതി അംഗങ്ങളായ നിബിൻ നല്ല വീട്ടിൽ, ശ്രീ സാംസൺ. വൈ. ജോൺ, പുതിയകാവ് കത്തീഡ്രൽ ട്രസ്റ്റി ശ്രീ ജോർജ് വർഗ്ഗീസ്, സെക്രട്ടറി ശ്രീ ബാബു പി. ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

യൂണിറ്റ് ജൊയ്ന്റ് സെക്രട്ടറി ശ്രീ സഖറിയ വി. ജേക്കബ് നന്ദി രേഖപ്പെടുത്തി യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ. വിനൊ എം. മത്തായി യൂണിറ്റ് ട്രഷറാർ ശ്രീ ജാക്സൺ ജേക്കബ് എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന പരുപാടികൾ ലൈവ് ടെലികാസ്റ്റ് ചെയ്ത എം.ഒ.എസ്.എസ് വീ ടീമിന് യോഗത്തിൽ പ്രത്യേകം നന്ദി അറിയിച്ചു.