OVS-Pravasi News

ബഹറിന്‍ സെൻറ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിൻറെ 59-മത് പെരുന്നാള്‍ മഹാമഹം

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഖലയിലേ മാത്യ ദേവാലയമായ ബഹറിന്‍ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 59-മത് പെരുന്നാളും വാര്‍ഷിക കണ്വ്വന്‍ഷനും മുന്‍ വര്‍ഷങ്ങളിലെ പോലെ ഭക്തിനിര്‍ഭരമായി 2017 സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ ആചരിക്കുന്നു. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തയും ബോബെ ഭദ്രാസനാധിപനുംമായ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആയിരിക്കും ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്.

 മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കൺവ്വന്‍ഷന്‍ പ്രസംഗികനും കോട്ടയം താഴത്തങ്ങാടി മാര്‍ ബെസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയുമായ റവ. ഫാദര്‍ മോഹന്‍ ജോസഫിന്റെ നേത്യത്വത്തില്‍ ഒക്ടോബര്‍ 3, 5, 7 തീയതികളില്‍ ദൈവ വചന പ്രഘോഷണവും നടക്കും. സെപ്തംബര്‍ 29 വെള്ളിയാഴ്ച്ച രാവിലെ പ്രഭാതനമസ്ക്കാരത്തിനും വിശുദ്ധ കുര്‍ബ്ബാനയ്ക്കും ശേഷം പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതാണ്‌. എല്ലാ ദിവസവും വൈകിട്ട് സന്ധ്യ നമസ്ക്കാരവും 1,4 തീയതികളില്‍ വൈകിട്ട്  സന്ധ്യ നമസ്ക്കാരത്തെ തുടര്‍ന്ന്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. കണ്വ്വന്‍ഷന്റെ ഗാനശുശ്രൂഷയ്ക്ക് കത്തീഡ്രല്‍ ഗായകസംഘം നേത്യത്വം നല്‍കും.

 പെരുന്നാളിൻറെ പ്രധാന ദിവസമായ 9 ന്‌ വൈകിട്ട് 7.00 മണിക്ക് സന്ധ്യനമസ്ക്കാരവും വചന ശുശ്രൂഷയും പ്രദക്ഷിണവും തുടര്‍ന്ന്‌ ശ്ലൈഹീക വാഴ്വും നടക്കും 10 ചൊവ്വാഴ്ച്ച വൈകിട്ട് 6:15 ന്‌ സന്ധ്യനമസ്ക്കാരം, 7.00 ന്‌ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ “വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന”, ശ്ലൈഹീക വാഴ്വ്‌, 25 വര്‍ഷം ഇടവകാഗത്വം പൂര്‍ത്തിയാക്കിയ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ്, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ വിജയികളെ ആദരിക്കുന്ന ചടങ്ങ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്‌ എന്നിവ നടക്കുമെന്നും ഈ വര്‍ഷത്തെ കത്തീഡ്രല്‍ പെരുന്നാളിലും വാര്‍ഷിക കണ്വ്വന്‍ഷനിലും ഏവരും വന്ന്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സഹ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്രട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു.