OVS - Latest NewsOVS-Kerala News

മര്‍ത്തമറിയം സമാജം രാജ്യാന്തര സമ്മേളനം നാളെ ചെങ്ങന്നൂരില്‍

ചെങ്ങന്നൂര്‍ : മലങ്കര ഓര്‍ത്തഡോക്സ് മര്‍ത്തമറിയം വനിതാ സമാജത്തിന്‍റെ വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്‍റെ ആതിഥേയത്വത്തില്‍ പന്തളം എമിനന്‍സ് പബ്ലിക്‌ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു. 2017 സെപ്റ്റംമ്പര്‍ 28 വ്യാഴാഴ്ച്ച വൈകിട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് അഭി: യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് അധ്യക്ഷത വഹിക്കും.ഭദ്രാസനാധിപന്‍ അഭി: തോമസ്‌ മാര്‍ അത്താനാസിയോസ് ഉദ്ഘാടനം നടത്തും. ബഹു. പത്തനംതിട്ട ജില്ല കളക്റ്റര്‍ മുഖ്യ ആര്‍ ഗിരിജ പ്രഭാഷണം നടത്തും. അഭി: കുര്യാക്കോസ് മാര്‍ ക്ലീമീസ്, അഭി: മാത്യൂസ്‌ മാര്‍ തേവോദോസിയോസ്, വൈദീക ട്രസ്റ്റി ഡോ.എം.ഒ.ജോണ്‍, അല്‍മായ ട്രസ്റ്റി ശ്രി. ജോര്‍ജ്ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ കൊക്കാപറമ്പില്‍, സഭയുടെയും സമാജത്തിന്‍റെയും വിവിധ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

29, 30 തീയതികളില്‍ നടക്കുന്ന ക്ലാസ്സുകള്‍ക്ക് അഭി: ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് അഭി: ഡോ.ജോസഫ്‌ മാര്‍ ദിവന്നാസിയോസ്, ഡോ.അലക്സാണ്ടര്‍ ജേക്കബ്‌ ഐ.പി.എസ്, ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ. ഡോ.ജേക്കബ്‌ കുര്യന്‍, ഫാ.ഡോ.നൈനാന്‍.കെ.ജോര്‍ജ്ജ്, ഡോ.മിനി പ്രസാദ്‌ എന്നിവര്‍ നേതൃത്വം നല്‍കും. സമാജം അന്തര്‍ദേശീയ വാര്‍ഷീക സമ്മേളനത്തിന്‍റെ വിവിധ പരിപാടികള്‍ക്ക് കേന്ദ്ര വൈസ് പ്രസിഡന്‍റ് ഫാ.മാത്യു വര്‍ഗീസ് നേതൃത്വം നല്‍കും.

ഒക്ടോബര്‍ 1 രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ്‌ ദ്വിതീയന്‍കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. അഭി:ഡോ. മാത്യൂസ്‌ മാര്‍ തീമോത്തിയോസ്, ശ്രീമതി വീണ ജോര്‍ജ്ജ് എം.എല്‍.എ, നോവലിസ്റ്റ് ശ്രി. ബെന്ന്യാമിന്‍ തുടങ്ങിയ വിവിധ നേതാക്കള്‍ ആശംസകള്‍ അറിയിക്കും.

മർ‌ത്തമറിയം സമാജം

1928ൽ മെയ് 28ന് കവിയൂർ സ്ലീബാപ്പള്ളിയിലെ ഫാ. എം. സി. കുര്യാക്കോസ് പ്രസിഡന്റും അന്നമ്മ (സിസ്റ്റർ ഹന്ന) ജനറൽ സെക്രട്ടറിയുമായി ആരംഭിച്ച പ്രസ്ഥാനമാണ് മർത്തമറിയം വനിതാ സമാജമായി വളർന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1250 ശാഖകൾ സജീവമായിട്ടുണ്ട്. സാസംസ്കാരിക പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ചൈതന്യ സാംസ്കാരികവേദി, നവജ്യോതി മോംസ് എന്നിങ്ങനെ രണ്ടി ഉപവിഭാഗങ്ങളും പ്രവർത്തിക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിനായി സ്വരൂപിച്ച സ്നേഹസ്പർശം പദ്ധതിയിലൂടെ പ്രതിവർഷം പത്തു ലക്ഷം രൂപ വിതരണം ചെയ്യുന്നു.