OVS - Latest NewsOVS-Kerala News

പള്ളികളില്‍  ഇനി മേല്‍ സമാന്തര ഭരണം പാടില്ല; പോലീസ് സംരക്ഷണ ഹര്‍ജി അനുവദിച്ചു സുപ്രീംകോടതി

ഡല്‍ഹി : മലങ്കര സഭയുടെ പള്ളികളില്‍ സമാന്തര ഭരണം അനുവദിക്കാനാവില്ലെന്ന് വീണ്ടും ബഹു.സുപ്രീംകോടതി വ്യക്തമാക്കി. കോലഞ്ചേരി പള്ളിയെ സംബന്ധിച്ച കേസില്‍ 2016-ല്‍ ഉണ്ടായ ഉത്തരവുകള്‍ക്കെതിരെ ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പ്രസ്താവിച്ചത്. കോടതി വിധിയുടെ നടത്തിപ്പിനായി പള്ളിയില്‍ പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ട കേരള ഹൈക്കോടതിയുടെ വിധി 2016- ല്‍ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു. കേസില്‍ വിശദമായ വാദം കേട്ട് അന്തിമ തീര്‍പ്പ്‌ ഉണ്ടാവുന്നത് വരെയാണ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധിക്കെതിരെയുള്ള പുത്തന്‍കുരിശ് വിഘടിത വിഭാഗത്തിന്‍റെ പ്രത്യേക അനുമതി ഹര്‍ജി (എസ്.എല്‍.പി) തള്ളിയ കോടതി ഇടക്കാല (ഇന്‍ററിം) ഉത്തരവിനെതിരെ ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി അനുവദിച്ചു ഇടക്കാല ഉത്തരവ് (റീകോള്‍) തിരിച്ചെടുക്കകയയും പള്ളികളില്‍ ഇനി മേല്‍ സമാന്തര ഭരണം പാടില്ലെന്ന ജൂലൈ 3-ലെ വിധി ശരി വെയ്ക്കുകയും ചെയ്തു .

പള്ളികളിലെ സാമാന്തര ഭരണത്തിനെതിരെ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടാല്‍ കീഴ്ക്കോടതി അത് അനുവദിക്കേണ്ടതായി തീരുകയും അതിനു വേണ്ട പോലീസ് സംരക്ഷണം അനുവദിക്കേണ്ടതായി വരുമെന്നാണ് ഇന്നത്തെ വിധിയുടെ സവിശേഷത. ജൂലൈ മൂന്നിന് ഉണ്ടായ മൂന്നാം സമുദായക്കേസ് വിധി അന്തിമമാണെന്ന് ജസ്റ്റിസ്‌ രഞ്ജന്‍ ഗോഗോയ്, പ്രഫുല്ല പന്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ഉത്തരവിട്ടത്. 1995 -ല്‍ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു 2002 -ല്‍ കേരള ഹൈക്കോടതി കമ്മീഷന്‍റെ നേതൃത്വത്തില്‍ പരുമലയില്‍ സഭാ ഭരണം നിശ്ചയിക്കാന്‍ മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം  മറുവിഭാഗം അസോസിയേഷന്‍ ബഹിഷ്കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സൊസൈറ്റി രൂപീകരിച്ചു സമാന്തര ഭരണം നടത്തുകയുമാണ്‌ ഉണ്ടായത്. അതുവരെ മലങ്കര (ഓര്‍ത്തഡോക്സ്)  സഭയില്‍ രണ്ടു കക്ഷികള്‍ തമ്മിലായിരിന്നു വ്യവഹാരം നടന്നത്.മലങ്കര സഭയുടെ പള്ളികളില്‍ 1934ലെ സഭ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് ജൂലൈ 3ന് വിധിച്ചിരിന്നു.വിഘടിത വിഭാഗത്തിന്‍റെ  2002 ലെ ഭരണഘടനയും ഉടമ്പടികളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട  കോടതി പാത്രിയര്‍ക്കീസ് അധികാരവകാശങ്ങള്‍ അപ്രതീക്ഷമായ മുനമ്പില്‍ എത്തിയെന്നും കണ്ടെത്തി.

ഓര്‍ത്തഡോക്സ് സഭക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. ഗുരു കൃഷ്ന മൂര്‍ത്തി, അഡ്വ.വി.വിശ്വനാദന്‍, അഡ്വ.ശ്യാം മോഹന്‍, അഡ്വ. കുര്യാക്കോസ്‌ വര്‍ഗ്ഗീസ് എന്നിവരും പ്രതിഭാഗത്തിന് വേണ്ടി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്‌ അഡ്വ.രഘുനാഥ് ഹാജരായി.

മലങ്കരസഭയിൽ സമാന്തരഭരണം അനുവദിക്കാനാവില്ല: സുപ്രീംകോടതി