OVS - Latest NewsOVS-Kerala News

യുവാകൾക്ക് മാതൃകയായി നിരണം വലിയപള്ളി യുവജനപ്രസ്ഥാനം

തിരുവല്ല: നിരണം ഭദ്രാസന  യുവജനപ്രസ്ഥാനത്തിന്റെ, വാർഷിക ഏകദിന സമ്മേളനം 2017 മെയ് 26 ഞായറാഴ്ച്ച ഇരവിപേരൂർ സെൻറ്‌ തോമസ് ഓർത്തഡോക്സ് പള്ളിയിൽ കൂടുകയുണ്ടായി. പ്രസ്തുത  സമ്മേളനത്തിൽ നിരണം ഭദ്രാസന അധിപനും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയിൽ നിന്നും  ഭദ്രാസന  യുവജനപ്രസ്ഥാനം ഏർപ്പേടുത്തിയ  2016-2017 പ്രവർത്തന വർഷത്തിൽ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിച്ച  യുവജനപ്രസ്ഥാനത്തിനുള്ള  അവാർഡ്  നിരണം പള്ളി യുവജനപ്രസ്ഥാനത്തിനു വേണ്ടി  സെക്രട്ടറി  ശ്രീ. അജോ ജോൺ  ഏറ്റുവാങ്ങി  .

പ്രകൃതി സംരക്ഷണവും ,വിഷരഹിത പച്ചക്കറിയും  എന്ന  സാമൂഹിക വിഷയത്തെ സംബധിച്ച്  മലങ്കര സഭാ തലവൻ പരി. കതോലിക്കാ ബാവ തിരുമേനിയുടെ കൽപ്പനപ്രകാരം നിരണം പള്ളി യുവജന പ്രസ്ഥാനം ജൈവ പച്ചക്കറി തോട്ടം നിർമ്മിചിരുന്നു. ഈ വർഷം കൽപ്പനയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പ്രകൃതി സംരക്ഷണത്തിന് ഊന്നൽ കൊടുത്താണ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ മുൻപോട്ടുകൊണ്ടു പോകുന്നത്.
സൗജന്യ വൃക്ഷത്തൈ വിതരണം, പച്ചക്കറി വിത്തിന്റെ വിതരണം എന്നിവ  ഇതിനൊടനുബധിച്ച് നടത്തി . നിരണം ഭദ്രാസന  അധിപനും യുവജന പ്രസ്ഥാനം പ്രസിഡന്റുമായ ആഭി.ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയാണ് ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയതത് . പരി. കതോലിക്കാ ബാവ തിരുമേനിയും സഭയിലെ ഒട്ടെനകം പിതാക്കൻമാരും ഈ സംരംഭത്തെ അഭിനന്ദിക്കുകയും മറ്റു സ്ഥലങ്ങളിൽ മാതൃകയാക്കണമെന്നു  നിർദേശിക്കുകയും ചെയ്തു. സഭയിലെ മറ്റു പല യൂണിറ്റുകൾക്കും മാതൃകയാകുന്ന പ്രവർത്തനമാണ് യുവജനപ്രസ്ഥനത്തിന്റേതു. മുൻ വർഷങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലായിരുന്നു യൂണിറ്റ് പ്രാധ്യാന്യം നൽകിയത്. തുടർന്നും ഈ വർഷത്തെ പച്ചക്കറിത്തോട്ടത്തിനിന്നു ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനത്തിനു ഉപയോഗിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.