OVS-Kerala News

എം.ജി.ഓ.സി.എസ്.എം യൂണിറ്റ് പ്രവർത്തനോദ്ഘാടനം

പാമ്പാടി: പാമ്പാടി കുറിയാക്കോസ് ഗ്രീഗോറിയോസ് കോളേജ് എം.ജി.ഓ.സി.എസ്.എം യൂണിറ്റിന്റെ 2017- 18 വർഷത്തെ പ്രവർത്തനോദ്ഘാടനം 2017 ആഗസ്റ്റ് 09 ന് ഉച്ചയ്ക്ക് 1:30 മുതൽ കെ.ജി.കോളേജ് ടൈറ്റസ് വർക്കി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കോളേജ് റസിഡന്റ് മാനേജർ ഫാ.മാത്യൂ കെ.ജോൺ അദ്ധ്യക്ഷത വഹിക്കുന്ന യോഗം എം ജി.ഓ.സി.എസ്.എം. പ്രസിഡന്റും അടൂർ-കടമ്പനാട് ഭദ്രാസനിധപനുമായ അഭി.ഡോ.സഖറിയാസ് മാർ അപ്രേം തിരുമനസ്സ്കൊണ്ട്  ഉദ്ഘാടനം നിർവ്വഹിക്കപ്പെടും. കോളേജ് പ്രിൻസിപ്പൽ ഡോ.ഷേർലി കുര്യൻ സ്വാഗതം അർപ്പിക്കും. യൂണിറ്റ് ജോ. സെക്രട്ടറി ഫെമി എലിസബത്ത് തോമസ് പ്രവർത്തന മാർഗ്ഗരേഘ അവതരിപ്പിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.