OVS-Pravasi News

ബഹറിനിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഓർത്തഡോക്സി ബഹ്റിൻ അനുമോദിച്ചു

മനാമ: ബഹറിനിലെ വിവിധ സ്കൂളുകളിൽ നിന്നും പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും ഉന്നത വിജയം കരസ്ഥമാക്കിയ ഓർത്തഡോക്സ് വിശ്വാസികളായ വിദ്യാർത്ഥികളെ , ബഹ്റൈനിലെ ഓർത്തഡോക്സ് വിശ്വാസികളായ ഒരുപറ്റം ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന “ഓർത്തഡോക്സി ബഹ്റിൻ ” എന്ന കൂട്ടായ്മ ആദരിച്ചു. സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് ജൂൺ 19ന് നടന്ന അനുമോദന സമ്മേളനത്തിൽ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പെടെ ഇരുന്നൂറോളം വിശ്വാസികൾ സംബന്ധിച്ചു.

ബഹ്റൈനിലെ പ്രശസ്ത സ്കൂളുകളായ ഇന്ത്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, എന്നിവിടങ്ങളിൽ നിന്നായി ഉന്നതവിജയം കരസ്ഥമാക്കിയ ഓർത്തഡോക്സ് വിശ്വാസികളായ 18 വിദ്യാർത്ഥികളെയും അധ്യാപകരെയും ബഹറിനിലെ ഓർത്തഡോൿസ് വിശ്വാസ സമൂഹത്തിൽപെട്ട മുതിർന്ന അംഗങ്ങൾ ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചു. സീനിയർ അംഗമായ ശ്രീ എൻ.കെ മാത്യു പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ശ്രീ ബിനു എം ഈപ്പൻ സ്വാഗതം ആശംസിച്ചു. ശ്രീ ജോർജുകുട്ടി കെ എ യോഗത്തിന്റെ അധ്യക്ഷനായിരുന്നു. ഓർത്തഡോക്സി ബഹ്റിൻ എന്ന കൂട്ടായ്മയുടെ പ്രവർത്തന രീതിയെയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അദ്ദേഹം പ്രശംസിച്ചു. അർപ്പണബോധവും ദൈവവിശ്വാസവും ഉണ്ടെങ്കിൽ എല്ലാവർക്കും ഉന്നത വിജയം നേടുവാൻ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈനിലെ പ്രശസ്ത കൗൺസിലർ ആയ ഡോ.ജോൺ പനക്കൽ ചടങ്ങ് ഉദ്ഘാടനംചെയ്തു.  ചിട്ടയായ ജീവിത രീതിയും,ദൈവ വിശ്വാസവും, മാതാപിതാക്കളെ തങ്ങളുടെ മാതൃകകളാക്കുകയും ചെയുന്ന കുട്ടികൾക്ക് ഉന്നത വിജയം സുനിശ്ചിതമാണെന്നു ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.  ഡോ.ജോർജ് മാത്യു, ശ്രി.ജോർജ്മാത്യു, ശ്രി.എൻ.കെ മാത്യു, ശ്രി.ബെന്നി വർക്കി, ഡോ .ഷെമിലി പി ജോൺ, ശ്രി.ടി ഐ വർഗീസ്, ശ്രി. ലെനി പി മാത്യു, ശ്രി. എ ഓ ജോണി, ശ്രി.എം എംമാത്യു, ശ്രി . ബിനുരാജ് തരകൻ എന്നിവർ ആശംസയും കുട്ടികളെയും അധ്യാപകരെയും മാതാപിതാക്കളെയും പ്രശംസിക്കുകയും ചെയ്തു. തുടർന്ന് നടന്ന അവാർഡ് ദാന ചടങ്ങുകൾക്ക് ശ്രി. അജു T കോശി നേതൃത്വം നൽകി. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് കുമാരി. ഐറിൻ മറിയം ജേക്കബ്, കുമാരി . സാന്ദ്ര സാബു എന്നിവർ മറുപടി പ്രസംഗം നടത്തി.

കഴിഞ്ഞ മൂന്നു വർഷക്കാലമായി ബഹറിനിൽ പ്രവർത്തിച്ചു വരുന്ന “ഓർത്തഡോക്സി ബഹ്റിൻ” എന്ന കൂട്ടായ്മയെക്കുറിച്ചും പ്രവർത്തന മേഖലകളെയും രീതികളെയും കുറിച്ചും ശ്രീ .ജെയ്സൺ ആറ്റുവ വിവരിച്ചു. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇതിനോടകം തന്നെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതായി ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. പത്തനംതിട്ട കോന്നിയിലുള്ള നിർധന കുടുംബത്തിലെ ഒരു പെൺകുട്ടിക്ക് കിഡ്നി ഓപ്പറേഷനുള്ള ചികിത്സാ ധന സഹായമായ ഒരു ലക്ഷത്തി നാല്പതിനായിരം രൂപയും , ബഹറൈനിലുള്ള ഒരു പ്രവാസിയായ രോഗിക്ക് 50000 രൂപയും നൽകുവാൻ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ജോലി അന്വേഷിക്കുന്നവർക്ക് സഹായകകരമാകും വിധം ഒരു ജോബ് സെല്ലും, സൽമാനിയ ഹോസ്പിറ്റലുമായി ബന്ധപെട്ടു ഒരു ബ്ലഡ് ഡോണേഴ്സ് ക്ലബും Orthodoxy Bahrain എന്ന കൂട്ടായ്മക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നു.

“ഓർത്തഡോക്സി ബഹ്റിൻ” ന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ “ഭവന സഹായപദ്ധതി” ഈ വർഷം അവസാനത്തോടു കൂടി പൂർത്തീകരിക്കുവാൻ ശ്രമിക്കുന്നതായി ഭാരവാഹികൾ യോഗത്തിൽ അറിയിച്ചു. കെട്ടുറപ്പില്ലാത്ത കൂരകളിൽ പെൺ കുഞ്ഞുങ്ങളുമായി താമസിക്കുന്ന അമ്മമാർക്കായി നൽകുന്ന ഈ ഭവന സഹായ പദ്ധതിയുടെ ഉദ്ഘാടനം ശ്രി. A.O ജോണി ഒരു ലക്ഷം രൂപ നൽകി നിർവഹിക്കുകയും തുടർന്ന് സഹായ വാഗ്ദാനവുമായി ഒട്ടനവധിപേർ ഈ യോഗത്തിൽ നിന്നുതന്നെ മുന്നോട്ട് വനത് ശ്രദ്ധേയമായി.

ഓർത്തഡോക്സ് വിശ്വാസ പഠനത്തിനും പ്രവർത്തനങ്ങളുടെ ഏകോപനത്തിനുമായി ഒരു ഫേസ് ബുക്ക് പേജ് ( https://www.facebook.com/orthodoxybahrain/ )  ശ്രീമതി .മിനി ചെറിയാൻ ടീച്ചർ പ്രകാശനം ചെയ്തു. കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീ ജെയ്സൺ ആറ്റുവ, ശ്രീമതി ലിൻസി ജോൺ, ശ്രി. സജിൻ എം ഫിലിപ്പ് , ശ്രി.ജിനു ചെറിയാൻ , ശ്രി. ക്രിസ്റ്റി P വർഗ്ഗീസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ശ്രീ ലിജിൻ ഡാനിയേൽ യോഗം നിയന്ത്രിച്ചു. യോഗത്തിലേക്ക് കടന്നു വന്ന ഏവർക്കും ശ്രീ. സിജു ജോർജ് നന്ദി പ്രകാശിപ്പിച്ചു. ശ്രീ ബിനു മണ്ണിലിന്റെ നേതൃത്വത്തിൽ നടന്ന സമാപന പ്രാർത്ഥനയോടെ യോഗ നടപടികൾ സമംഗളം പര്യവസാനിച്ചു.