OVS - Latest NewsOVS-Kerala News

മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാന വാർഷിക സമ്മേളനം 2017

മാവേലിക്കര: മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ്  ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 14-മത് വാർഷിക സമ്മേളനം 2017 ജൂൺ 11 ന്  ഞായറാഴ്ച്ച  രാവിലെ 9:30 മുതൽ കരിപ്പുഴ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്.
വി.കുർബ്ബാനയെ തുടർന്നുള്ള ഉദ്ഘാടന സമ്മേളനം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാന കേന്ദ്ര പ്രസിഡന്റ് അഭി.ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. കേന്ദ്ര  ജനറൽ സെക്രട്ടറി റെവ.ഫാ.അജി കെ തോമസ് അധ്യക്ഷത വഹിക്കും.  യുവജനപ്രസ്ഥാന കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ.ഫിലിപ്പ് തരകൻ മുഖ്യ സന്ദേശം നൽകും. പരിസ്ഥിതി സംരക്ഷണത്തിനു ഉന്നൽ കൊടുക്കുന്ന സമ്മേളനം ഈ വർഷത്തെ ചിന്താവിഷയമായ സിനേർഗിയ യെപ്പറ്റി ശ്രീ.വേണുഗോപാൽ (റിട്ട.ബി.ഡി.ഒ. ഹരിത കേരളം പദ്ധതി, സ്റ്റേറ്റ് റിസോർഴ്സ് പേഴ്സൺ) ക്ലാസ് നയിക്കും.
തൻറെ കുറവുകളെ അതിജീവിച്ച് ജീവിതത്തിൻറെ പടവുകൾ ചവിട്ടി കയറിയ പ്രശസ്ത കലാകാരി കുമാരി എസ്.കൺമണിയെ പ്രസ്തുത ചടങ്ങിൽ ആദരിക്കും കൂടാതെ പ്രസ്ഥാന പ്രവർത്തകരുടെ മികവുറ്റ പ്രകടനങ്ങൾ, മൂസിക്കൽ ഫ്യൂഷൻ, സംഗീത വിരുന്ന് എന്നിവ അരങ്ങേറും.
സമാപന സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും . പൗലോസ് മാർ പക്കോമിയോസ് സ്മാരക ബെസ്റ്റ് യൂണിറ്റ് അവാർഡ്, സമാനദാനം എന്നിവ ആറന്മുള എം.എൽ.എ. ശ്രീമതി വീണാ ജോർജ്ജ് നിർവഹിക്കുമെന്നും ഭദ്രാസന ജനറൽ സെക്രട്ടറി ബിനു ശാമുവേൽ, ട്രെഷറർ മനു തമ്പാൻ എന്നിവർ അറിയിച്ചു.