OVS - Latest NewsOVS-Pravasi News

ബഹ്‌റിൻ സെൻറ് മേരീസ് കത്തീഡ്രലിൽ അവധിക്കാല ബൈബിൾ ക്ലാസ്സുകൾ

മനാമ: മലങ്കര ഓർത്തഡോക്സ്  സഭയിൽ കഴിഞ്ഞ 42 വർഷങ്ങളിലായി അവധിക്കാലങ്ങളിൽ  കുട്ടികൾക്ക്  വേണ്ടി നടത്തുന്ന “ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂള്” (ഒ. വി. ബി. എസ്സ്.), ബഹറിൻ  സെൻറ് മേരീസ് ഇന്ത്യൻ  ഓർത്തഡോക്സ് കത്തീഡ്രലിലും നടത്തുന്നു. കഴിഞ്ഞ വർഷം ഏകദേശം 800 കുട്ടികൾ പങ്കെടുത്ത ഈ ക്ലാസ്സ് ഇവിടെ 26 മത് വർഷമാണ് നടത്തുന്നത്.

2017 ജൂണ് 22 മുതല് 30 വരെയുള്ള ദിവസങ്ങളിൽ വൈകിട്ട് 6:45 മുതൽ  9:30 വരെയുള്ള സമയത്ത് കത്തീഡ്രലിൽ  വച്ച് നടക്കുന്ന ഒ. വി. ബി. എസ്സ്. ക്ലാസുകളിൽ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബൈബിൾ കഥ, പാട്ട്, ആക്ഷൻ  സോങ്ങ്, കളികൾ , ടീനേജ് ക്ലാസ്സ്, ക്വിസ്, വിഷ്വൾ മീഡിയ, മാർച്ച്പാസ്റ് , വചന ശുശ്രൂഷ, ലൗഫീസ്റ്റ്, എന്നീ പരിപാടികൾ  ഉണ്ടായിരിക്കും. “എല്ലാവർക്കും നന്മ ചെയ്യുവിൻ ” എന്ന ബൈബിൾ  വാക്യത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ഒ. വി. ബി. എസ്സ്. ക്ലാസ്സുകൾ  ക്രമീകരിച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോക്സ്  സഭയിൽ നാഗപൂർ  സെൻറ് തോമസ് ഓർത്തഡോക്സ് തീയോളജിക്കൽ  സെമിനാരിയിലെ റവ. ഫാദർ  ജോബിൻ  വർഗീസ് ആയിരിക്കും ഈ വർഷത്തെ ഒ. വി. ബി. എസ്സ്. ന് നേത്യത്വം നല്കുന്നതാണ്.

ഒ. വി. ബി. എസ്സ്. 2017 ന്റെ അഡ്മിഷൻ  ഫോം കത്തീഡ്രലിൽ  ലഭിക്കും തിരികെ കൊടുക്കുവാനുള്ള അവസാന തീയതി  ജൂൺ 16 ആയിരിക്കും. ജൂണ് 30 വൈകിട്ട് 3:30 ന് ഈസാ ടൗണ് ഇന്ത്യൻ  സ്കൂളിൽ  വച്ച് നടക്കുന്ന ഫൈനൽ  ഡേ പ്രോഗ്രാമിൽ  മാര്ച്ച് പാസ്റ്റും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കും. ഇടവകയിലെ എല്ലാ കുട്ടികളെയും ഈ ഒ. വി. ബി. എസ്സ്. ൽ  പങ്കെടുപ്പിക്കണമെന്നും ഭാരവാഹികൾ നല്കുന്ന നിർദ്ദേശങ്ങൾ  പാലിക്കണമെന്നും ഇടവക വികാരി റവ. ഫാദർ  എം. ബി. ജോർജ് , സഹ വികാരി റവ. ഫാദർ  ജോഷ്വാ ഏബ്രഹാം, ട്രസ്റ്റി ജോർജ്  മാത്യു, സെക്രട്ടറി റെഞ്ചി മാത്യു, സണ്ടേസ്കൂൾ  ഹെഡ്മാസ്റ്റർ  സാജൻ  വർഗീസ് (39813109), ഒ. വി. ബി. എസ്സ്. സൂപ്രണ്ടന്റ്   എ. പി. മാത്യു (36192950) എന്നിവർ  അറിയിച്ചു.

വാർത്ത: ഡിജു ജോൺ മാവേലിക്കര