OVS - Latest NewsOVS-Kerala News

തിരഞ്ഞെടുപ്പ് ഭംഗിയായി പൂര്‍ത്തിയാക്കി ; നാഴികക്ക് നാല്‍പ്പതുവട്ടം തെറിപറയുന്ന നിങ്ങള്‍ അവരെ കണ്ടു പഠിക്കണം : യാക്കോബായ അല്‍മായ ഫോറം

കോട്ടയം : യാക്കോബായ വിഭാഗ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശങ്ങള്‍ ഉന്നയിച്ചുകൊണ്ട് യാക്കോബായ അല്‍മായ ഫോറം.എത്ര ഭംഗിയായി അച്ചടക്കത്തോടെ അവരുടെ സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി.ഓര്‍ത്തഡോക്സ്കാരെ നാഴികക്ക് നാപ്പതുവട്ടം തെറിപറയുന്ന നിങ്ങള്‍ അവരെ കണ്ടു പഠിക്കണമെന്നും ഫെസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

അതേസമയം, ഓര്‍ത്തഡോക്സ് സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ സാധാരണക്കാരായ യാക്കോബായ അംഗങ്ങള്‍ എന്തുകൊണ്ട് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നില്ലെന്ന ചോദ്യം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.ഈ സാഹചര്യത്തില്‍ , കുത്സിത ശ്രമങ്ങളുമായി അകമേ  കടുത്ത പാത്രിയാര്‍ക്കീസ് വിരുദ്ധരും ശ്രേഷ്ഠ പക്ഷക്കാരുമായ ഒരുപ്പറ്റം നടത്തുന്ന ഫെസ്ബുക്ക് പേജ് വഴി കള്ള പ്രചരണങ്ങളും ഒരു ഭാഗത്ത് നടക്കുന്നുണ്ട് .കണക്കും വാര്‍ഷിക ബജറ്റും എവിടെയെന്ന ചോദ്യവും അവര്‍ക്കിടയില്‍ ഉയരുന്നുണ്ട്.

നേതൃത്വത്തിന്‍റെ അഴിമതിയും  കൊള്ളരുതായ്മകളും ചോദ്യം ചെയ്‌താല്‍ അവനെ ചാരനാക്കി ചിത്രീകരിച്ചു പുറത്താക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.ഏകാധിപതിയായ അല്‍മായ നേതാവും അനുയായികളായ കുറച്ചു മെത്രാന്‍മാരും ചേര്‍ന്ന് തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു.ആ വിശ്വാസത്തിനു വേണ്ടി നിലകൊണ്ടു എന്നവകാശപ്പെടുന്ന കോട്ടയത്തെയും കോതമംഗലത്തെയും ശ്രേഷ്ഠ പക്ഷം വെട്ടിനിരത്തിയത് വരെ എത്തിനില്‍ക്കുന്നു സംഭവവികാസങ്ങള്‍.

യാക്കോബായ അല്‍മായ ഫോറം  പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

യാക്കോബായ സഭയില്‍ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടു കോലഞ്ചേരി മുന്സിഫ് കോടതിയില്‍ അഡ്വ.സാബു തൊഴുപ്പാടന്‍ മുഖേന നല്കിയ കേസില്‍ ബീശോ കാതോലിക്കക്കു വേണ്ടി വക്കീലന്മാരുടെ വലിയൊരു പടതന്നെ ഹാജരായി.കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനും,കേസ് തള്ളിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്.section 92 കേസില്‍ ബാധകമാണെന്നാണ് വാദം.ഭരണഘടന പ്രകാരം അഞ്ചുവര്ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് എന്നത് സഭയുടെ ഉത്തരവാദിത്വമാണ്‌.അതു ഭംഗിയായി നിര്വഹിക്കാതെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കക്ഷികള്‍ കോടതിയെ സമീപിച്ചത്.ബഹു.കോടതിയുടെ മേല്നോട്ടത്തില്‍ നീതിപൂര്വ്വമായ തിരഞ്ഞെടുപ്പ് നടത്തിക്കിട്ടണമെന്നാണ് ആവശ്യം.അതുകൊണ്ട് മേല്പറഞ്ഞ വകുപ്പ് വാദികള്ക്ക് ബാധകമല്ല.കേസ് 10/04/2017 ലേക്ക് മാറ്റി.15 വര്ഷം കണക്കും,ബഡ്ജറ്റുമില്ലാതെ സഭ കൊള്ളയടിച്ചു ജീവിച്ച നാണകെട്ട വര്ഗ്ഗം ഇനിയും തിരഞ്ഞെടുപ്പ് നടത്താതെ സഭകൊള്ളയടിച്ചു ജീവിക്കാമെന്നാണ് കരുതുന്നത്.നിങ്ങള്‍ മനുഷ്യരല്ല.അമേദ്യം ഭക്ഷിക്കുന്ന നായ്ക്കള്ക്കു തുലൃരാണെന്നു പറഞ്ഞാല്‍ നായ്ക്കള്‍ പ്രതിഷേധിക്കും.സ്വന്തം സഭയിലെ വിശ്വാസികളുടെ നേര്‍ച്ചപ്പെട്ടിയിലെ പണമെടുത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കോടതിയില്‍ കേസ് നടത്തുക..കഷ്ടം..!!! നാഴികക്ക് നാല്പതുവട്ടം ഓര്ത്തഡോക്സുകാരെ തെറിപറയുന്ന നിങ്ങള്‍ അവരെ കണ്ടു പഠിക്കണം.എത്ര ഭംഗിയായി അച്ചടക്കത്തോടെ അവരുടെ സഭാ തിരഞ്ഞെടുപ്പ് പൂര്ത്തിയാക്കി.നാണമില്ലാത്ത കൂത്തോലോ ബീശോയും തീവെട്ടിക്കൊള്ളക്കാരും അതു കണ്ടുപഠിക്കണം…അതാണൊരു സഭയുടെ ദൌത്യം.