OVS-Pravasi News

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി

ഹൂസ്റ്റൺ : സൗത്ത് വെസ്റ്റ് അമേരിക്കന്‍   ഭദ്രാസന ആസ്ഥാനത്തിന്റെ ഒന്നാംഘട്ട വികസനപദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ചാപ്പലിന്റെ ധനശേഖരണാർഥം നടത്തിയ റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫെബ്രുവരി 18 ശനിയാഴ്ച നടന്നു. രാവിലെ ഉർശലം അരമനയിൽ ഭദ്രാസന മെത്രപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്നു നടന്ന സമ്മേളനത്തിൽ റാഫിൾ കമ്മിറ്റി കൺവീനർ ഫാ.രാജു ദാനിയേൽ സ്വാഗതംആശംസിച്ചു. നറുക്കെടുപ്പിന്റെ ഉദ്ഘാടനം മാർ യൗസേബിയേസ് നിർവഹിച്ചു. ഒന്നാം സമ്മാനംമേഴ്സിഡസ് ബെൻസ് 450 ടിക്കറ്റ്് # 18202, രണ്ടാം സമ്മാനം അഞ്ചു പവൻ ടിക്കറ്റ് # 16225, മൂന്നാം സമ്മാനം രണ്ട് എയർ ടിക്കറ്റ് ഇന്ത്യയിലേക്ക്. ഇതു ലഭിച്ചത് ടിക്കറ്റ് # 15217 നാണ്.

പ്രസ്തുത സമ്മേളത്തിൽ ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് എബ്രഹാം, കൗൺസിൽ അംഗങ്ങളായറവ.ഫാ.ബെന്നി കുരുവിള,റോയി തോമസ്,മനോജ് തോമസ്, ഏബ്രഹാം വർക്കിറാഫിൾ കമ്മിറ്റി സെക്രട്ടറിയും സഭ മാനേജിങ് കമ്മിറ്റിയംഗം ഏബ്രഹാം പന്നികോട്ട്,ഫാ.സ്ളോമോ ഐസക്, ഭദ്രാസനമാനേജർ ഫാ.വർഗീസ് തോമസ്, ഫാദർ ജോൺ ഗീവർഗീസ് എന്നിവർ പങ്കെടുത്തു.സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും ഭദ്രാസന സെക്രട്ടറി ഫാ.ഫിലിപ്പ് ഏബ്രഹാം നന്ദി അറിയിക്കുമെന്ന് പിആർഒ എൽദോ പീറ്റർ അറിയിച്ചു.