OVS-Pravasi News

അഭി.മിലിത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കുവൈറ്റിൽ ഊഷ്മള സ്വീകരണം

കുവൈറ്റ്: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ തൃശൂർ  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ  മാർ  മിലിത്തിയോസ്  മെത്രാപ്പോലീത്തയ്ക്ക്  കുവൈറ്റിൽ ഊഷ്മള  വരവേൽപ്പ്.സെന്റ് : സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോക്സ്‌  ഇടവകയുടെ അതിഥിയായ് എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ ഇടവക വികാരി റവ.ഫാ. സഞ്ചു ജോണ്‍ പൂച്ചെണ്ട് നൽകി വരവേറ്റു . അച്ചനോടൊപ്പം സെന്റ്.ബേസിൽ  ഇടവക വികാരി റവ.ഫാ. ഷാജി.പി.ജോഷ്വാ കുവൈറ്റ് മഹാ ഇടവകയുടെ സഹ വികാരി റവ.ഫാ.ജേക്കബ് തോമസ് ,ഇടവക ട്രസ്റ്റി  വി. വൈ. തോമസ്  , സെക്രട്ടറി ജിനു തോമസ് , ഹാർവസ്റ് ഫെസ്റ്റ് ജെനറൽ കൺവീനർ ജെയിംസ് ജോർജ് , ജോയിന്റ് കൺവീനർ രാജൻ ജോർജ്, കൂടാതെ മറ്റ്‌ ഇടവക ഭാരവാഹികളും സന്നിഹിതരായിരുന്നു. സെന്റ്: സ്റ്റീഫൻസ് ഇന്ത്യൻ  ഓർത്തഡോക്സ്‌  ഇടവകയുടെ  നാലാം ഹാർവസ്റ് ഫെസ്റ്റിൽ മുഖ്യ അതിഥിയായാണ്   അഭി.ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്  മെത്രാപോലീത്ത കുവൈറ്റിൽ ശ്ലൈഹിക സന്ദർശനം  നടത്തുന്നത് .സെന്റ്: സ്റ്റീഫൻസ് ഇടവകയുടെ ഈ വർഷത്തെ ഹാർവസ്റ് ഫെസ്റ്റ്   ഈ വെള്ളിയാഴ്ച അബ്ബാസിയയിലെ ഇന്റഗ്രെറ്റഡ് ഇന്ത്യൻ സ്‌കൂളിൽ അങ്കണത്തിൽ നടത്തപ്പെടും.