OVS-Kerala News

കടമറ്റം പള്ളിപ്പെരുന്നാള്‍ ഫെബ്രുവരി 6,7 തീയതികളില്‍

കോലഞ്ചേരി :കടമറ്റം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി പെരുന്നാളിനു തുടക്കം കുറിച്ച് വികാരി ഫാ. സി.എം.കുര്യാക്കോസ് കൊടി ഉയര്‍ത്തി. ഫെബ്രുവരി 6,7 തീയതികളിലാണ് പെരുന്നാള്‍. സഹ വികാരി ഫാ.സഖറിയ ജോണ്‍, ഫാ.എബ്രഹാം കെ.ജോണ്‍, ട്രസ്റ്റിമാരായ സി.കെ.ജോര്‍ജ് ചങ്ങളോരില്‍, പി.വി.തങ്കച്ചന്‍ പഴമ്പിള്ളില്‍,കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.മാര്‍ ആബോയുടെയും കടമറ്റത്ത് കത്തനാരുടെയും ഓര്‍മ്മ ഇടവക സംയുക്തമായി ആചരിക്കുകയാണ്.

ആറിന് 7ന് വലിയപള്ളിയില്‍ സന്ധ്യാനമസ്കാരം,വചന ശുശ്രൂഷ ഫാ.വര്‍ഗീസ്‌ പി വര്‍ഗീസ്‌ (അസി.ഡയറക്ടര്‍,ശ്രുതി ),പ്രദക്ഷിണം.ഏഴിന് 7.30ന് വലിയ പള്ളിയില്‍ വി.കുര്‍ബാന .10.30ന് പോയേടം പള്ളിയില്‍ വി.മൂന്നിന്മേല്‍ കുര്‍ബാനയില്‍ ഫാ.മാത്യു എബ്രഹാം( വികാരി,വടകര പള്ളി ) മുഖ്യകാര്‍മ്മീകത്വം വഹിക്കും.

കടമറ്റം പള്ളി: ഐതീഹ്യങ്ങളുടെ കലവറ