OVS-Pravasi News

ഫുജൈറ ഗ്രിഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കൊയ്ത്തുല്‍ത്സവം ഇന്ന്

യു.എ.ഇ : ഗ്രിഗോറിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫുജൈറ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ കൊയ്ത്തുത്സവം ഇന്നു വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. സാംസ്കാരിക പരിപാടി നടി ദിവ്യ പിള്ള ഉദ്ഘാടനം ചെയ്യും.

നാടൻ വിഭവങ്ങളുമായി തട്ടുകടകളുണ്ടാകും. കരകൗശല വസ്തുക്കൾ‍, നാടൻ പച്ചക്കറികൾ എന്നിവയും ലഭ്യമാകും. രാത്രി 8.30നു ദുബായ് കോമഡി സ്റ്റാർ അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്, കോമഡി ഷോ എന്നിവയ്ക്കു പുറമെ ഗാനമേളയുമുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.