OVS-Kerala News

തിന്മകൾക്ക് എതിരെ നിരണം യുവജന പ്രസ്ഥാനത്തിന്റെ അതിജീവന പദയാത്ര

തിരുവല്ല :- ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ സാമൂഹിക തിന്മകൾക്കെതിരെ അതിജീവന പദയാത്ര നടത്തി. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പദയാത്ര നയിച്ചു. കട്ടപ്പുറം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നിന്ന് യാത്ര ആരംഭിച്ചു. നഗരസഭാധ്യക്ഷൻ കെ.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. പി.വൈ. ജസൻ, നഗരസഭ ഉപാധ്യക്ഷ ഏലിയാമ്മ തോമസ്, ഫാ. ജോൺ മാത്യു, ജോജി പി. തോമസ്, ഫാ. ബിജോഷ് തോമസ്, മത്തായി ‍ടി. വർഗീസ്, മാത്തുള്ള ചാക്കോ, ഫാ. ചെറിയാൻ ജേക്കബ്, ഫാ. എ.ടി. ഗീവർഗീസ് എന്നിവർ പ്രസംഗിച്ചു. ഫാ. ഡോ. കുര്യൻ ഡാനിയേൽ, ഫാ. ഡോ. കെ. ഗീവർഗീസ്, ഫാ. ഷിബു ടോം വർഗീസ്, ഫാ. ഷിജു വർഗീസ് കോശി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

untitled