OVS - Latest NewsOVS-Kerala News

പുതുക്കി നിർമിച്ച കേരളത്തോട്ടം സെന്‍റ് ജോർജ്ജ് പള്ളിയുടെ കൂദാശ കർമ്മം 2016 ജൂലൈ 29,30 തീയതികളിൽ

മലബാർ:-പുതുക്കി നിർമിച്ച മലബാർ കേരളത്തോട്ടം സെന്റ് ജോർജ്ജ് ഓർത്തഡോൿസ് ദേവാലയത്തിന്റെ കൂദാശ കർമം 2016 ജൂലൈ 29,30 തീയതികളിയായി ഇടവക മെത്രാപോലിത്ത അഭി. ഡോ. സക്കറിയാസ് മാർ തെയോഫിലോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

ജൂലൈ 29 നു വൈകുന്നേരം 5 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശടിയിൽ നിന്നും ദേവാലയത്തിലേക്ക് ദീപശിഖാ പ്രയാണവും തുടർന്നു സന്ധ്യ പ്രാർത്ഥനക്കു ശേഷം ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം നടത്തപ്പെടും. 30 നു രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്നു ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും, ശേഷം വിശുദ്ധ കുർബാനയും നടത്തപ്പെടും. 11 മണിക്ക് കൂടുന്ന പൊതുസമ്മേളനത്തിൽ അഭി. ഡോ. സക്കറിയാസ് മാർ തെയോഫിലോസ് മെത്രാപോലിത്ത അധ്യക്ഷത വഹിക്കും. 31 നു രാവിലെ 7.45 നു പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും ആധ്യാത്മിക സംഘടനകളുടെ വാർഷികവും നടത്തപ്പെടും.

index 1

index 2