OVS-Kerala News

കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം ‘വാർഷിക സമ്മേളനവും പ്രവർത്തന ഉദ്ഘാടനവും’

പിറവം: ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം വാർഷിക സമ്മേളനവും 2016 – 2017 വർഷ പ്രവർത്തന ഉദ്ഘാടനവും 2016 ജൂലൈ 17 ഞായറാഴ്ച്ച മുളക്കുളം മണ്ണുക്കൂന്ന് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. രാവിലെ വി.കുർബ്ബാനയക്ക് ശേഷം 2 മണിക്ക് നടക്കുന്ന വാർഷിക സമ്മേളനം കണ്ടനാട് വെസ്റ്റ് ദദ്രാസനാധിപനും സഭ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ. സി. എം. കുര്യാക്കോസ് അധ്യക്ഷത വഹിക്കും.

ഈ വർഷത്തെ യുവജനപ്രസ്ഥാനത്തിന്‍റെ മുഖ്യ ചിന്താവിഷയമായ “മൗനത്തിന്‍റെ സൗന്ദര്യം എന്ന വിഷയത്തെക്കുറിച്ച് യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകൻ വിഷയാവതരണം നടത്തും. കേന്ദ്ര ഓഫീസ് പുനരുദ്ധാരണത്തിന് വേണ്ടി കണ്ടനാട് വെസ്റ്റ് ദദ്രാസന യുവജനപ്രസ്ഥാനം സമാഹരിച്ച തുക കേന്ദ്ര ജനറൽ സെക്രട്ടറി പി. വൈ. ജെസൻ അച്ചന് കൈമാറും. ഭദ്രാസന കലാമേളയിൽ വിജയിച്ചവർക്കുള്ള സമ്മാനവും , 2016 വർഷത്തെ ഏറ്റവും മികച്ച യുണിറ്റിനുള്ള പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും.

“യുവതലമുറയും സമൂഹവും തമ്മിലുള്ള ബന്ധം ” എന്ന വിഷയത്തെക്കുറിച്ച് ഡോ. ഫ്രാൻസിസ് മൂത്തേടൻ (മെഡിക്കൽ കോളേജ് കോലഞ്ചേരി) ക്ലാസ്സ് നയിക്കും. യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ ജോജി. പി. തോമസ് , കോർഡിനേറ്റർ ഫാ. ബിജോ രാജൻ , ഭദ്രാസനത്തിലെ വൈദീകർ കേന്ദ്ര ഭാരാവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് കൊണ്ട് സംസാരിക്കും. എറണാകുളം, ഇടുക്കി , കോട്ടയം ജില്ലകളിലെ 36 ദേവാലയങ്ങളിൽ നിന്നുമായി യുവതി യുവാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ ഫാ.ജോമോൻ ചെറിയാൻ ,ഗിവീസ് മർക്കോസ് എന്നിവർ പറഞ്ഞു.

ovs-2