OVS-Kerala News

യുവജനങ്ങളുടെ ക്രിയാത്മകമായ പ്രവര്‍ത്തനം സമൂഹത്തിനാവശ്യം : ജോഷ്വാ  മാര്‍ നിക്കോദീമോസ്

റാന്നി : ഇന്നത്തെ കാലഘട്ടത്തില്‍ യുവജനങ്ങളെപ്പറ്റി സമൂഹത്തിനുളള കാഴ്ചപ്പാട് വികലമാണെന്നും എന്നാല്‍ സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും കെട്ടുപണിക്ക് യുവജനശക്തി വളരെ പ്രാധാന്യമുളളതാണെന്നും നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പറഞ്ഞു. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെയും സ്റ്റുഡന്‍റ് ക്രിസ്ത്യന്‍ മൂവ്മെന്‍റ് കേരള റീജിയന്‍റെയും ആഭിമുഖ്യത്തില്‍ റാന്നി സെന്‍റ് തോമസ് അരമനയില്‍ നടക്കുന്ന ദ്വിദിന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്‍റ് റവ.ഫാ.യൂഹാനോന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.ഷൈജു കുര്യന്‍ റവ.ഫാ.വി.എ.സ്റ്റീഫന്‍, ശ്രീ.അനു വടശ്ശേരിക്കര, മിന്‍റ മറിയം വര്‍ഗീസ്, ആന്‍സി, ലവ്ലിന്‍ ചെറിയാന്‍, സഞ്ജിത്ത് എബ്രഹാം, അനുജ ബെന്നി തുടങ്ങിയവര്‍ പ്രസംഗിച്ചു