OVS-Pravasi News

മാഞ്ചസ്റ്റർ സെന്റ് ജോർജ് ഓര്‍ത്തഡോക് സ് പള്ളിയുടെ കൂദാശ മെയ് 27 മുതല്‍ 29 വരെ

ഇന്‍ഗ്ലണ്ട്  »  മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ മാഞ്ചസ്റ്റർ  സെന്റ് ജോർജ് ഓർത്തഡോക്സ് മാഞ്ചസ്റ്റർ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഈ മാസം 27, 28, 29 തീയതികളിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.

മാഞ്ചസ്റ്റർ ഓർത്തഡോക്സ് കൂട്ടായ്മയുടെ സ്വന്തം ദേവാലയം എന്ന ചിരകാലാഭിലാഷാണ് പൂവണിയുന്നത്.ഏകദേശം 5 ലക്ഷം പൗണ്ട് ചിലവിട്ട് അതിമനോഹരമാക്കി പണികഴിപ്പിച്ച ഈ ദേവാലയം കേരളീയ ശൈലിയോട് താതാമ്യം ഉളളതാണ്.

റവ. ഫാ. വർഗീസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് ഈ ദേവാലയം ഇത്രയും വേഗം പണി പൂർത്തിയാക്കിയത്. 2004ൽ റവ. ഫാ. ഹാപ്പി ജേക്കബിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഈ പ്രാർഥനാ കൂട്ടായ്മ ഇന്ന് നൂറോളം കുടുംബങ്ങൾ അടങ്ങിയ യുകെയിലെ തന്നെ വലിയ ഒരു ദേവാലയം ആണ്.

27-ന്  തിയതി വെളളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ ആദ്യഭാഗം 8 മണിയോടെ അവസാനിക്കുകയും, 28–ാം തിയതി ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും കുർബാനയും 1 മണിയുടെ പബ്ലിക് മീറ്റിംഗോടെഅവസാനിക്കുകയും ചെയ്യുന്നു.

29 –ന്  തിയതി ഞായറാഴ്ച രാവിലെ 8.30 ആരംഭിക്കുന്ന പരിശുദ്ധ ഗീവർഗീസ് സഹദായുടെ
ഓർമ്മപ്പെരുന്നാൾ ഉച്ചക്ക് 12 മണിയുടെ ഭക്തി നിർഭരമായ റാസയോടുകൂടി പര്യവസാനിക്കുകയും ചെയ്യും. എല്ലാ യുകെ വിശ്വാസികളെയും ഈ ദേവാലയ കൂദാശയിലും പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിൽ വന്ന് അനുഗ്രഹം പ്രാപിക്കുവാൻ ക്ഷണിക്കുന്നതായി ഇടവക വികാരി റവ. ഫാ.വർഗീസ് മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : ദേവാലയ സെക്രട്ടറി റോയി സാമുവൽ : 078 6336 067, ട്രസ്റ്റി
ഏബ്രഹാം ജോസഫ് :078 4686 8098

വിലാസം : ബ്രോൺലോവേ, ഹല്ലിവേൻ, ബോൾട്ടൺ‌, ബിഎൽ1 3ആർഎഫ്

വാർത്ത∙ സാബു ചുണ്ടക്കാട്ടിൽ