OVS - Latest NewsOVS-Kerala News

പുതുതായി പണിത രണ്ടു വീടുകളുടെ ഗൃഹ പ്രേവേശനവും താക്കോൽ ദാനവും സെപ്റ്റംബർ 28 നു വ്യാഴാഴ്ച

അട്ടപ്പടിയിലെ നന്മ കൂട്ടായ്മ, ജന്മനാ കിടപ്പു രോഗികളും കൈ കാലുകൾ തളർന്നും കഴിയുന്ന 23 ന്നും 21 ന്നും വയസു പ്രായമുള്ള സഹോദരങ്ങളായ ശ്രീജിത്തിനും ഐശ്വര്യയ്ക്കും വേണ്ടി പണിയുന്ന വീടിന്റെ പണിയും കഴിഞ്ഞ ഓശാന ഞായറാഴ്ച്ച മരണമടഞ്ഞ ഡ്രൈവർ സുരേഷിന്റെ കുടുംബത്തിന് വേണ്ടിയും പണിയുന്ന ഭവങ്ങളുടെ പണി ദൈവ കൃപയാൽ പൂർത്തിയായി കഴിഞ്ഞു. ദൈവ ഹിതമായാൽ ഈ സെപ്റ്റംബർ 28 നു പുതിയ ഭവങ്ങളുടെ പ്രാത്ഥന നടത്തി ബ്ലെസ് ചെയ്തു, ഗൃഹ പ്രേവേശനവും താക്കോൽ ദാനവും നടത്താൻ സർവ്വ ശക്തനായ ദൈവത്തിൽ ശരണപ്പെടുകയാണ്. അട്ടപ്പാടിയുടെ നോടൽ ഓഫീസറും ഒറ്റപ്പാലം സബ് കളക്ടറുമായ ശ്രീമതി ധർമല ശ്രീ ഐ എ എസ് താക്കോൽ ദാനകർമ്മം നിർവഹിക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്. എല്ലാ പ്രിയപ്പെട്ടവരുടെയും പ്രാർത്ഥനയിൽ ഓർക്കണമേ. പ്രിയപ്പെട്ട ആൻ റോസിന്റെ ഭവനത്തിന്റെ കല്ലിടീൽ കർമ്മം നടത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. ഈ മഹത്തായ സംരംഭങ്ങളിൽ എല്ലാം അട്ടപ്പാടി മിഷന് കൈതാങ് നൽകി അനുഗ്രഹിക്കുന്ന സുമനസുകൾക്കു ഹൃദയ പൂർവം നന്ദി അറിയിക്കുകയും സർവ വിധ അനുഗ്രങ്ങളും ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ഫാദർ എം ഡി യുഹാനോൻ റമ്പാൻ