OVS-Kerala News

കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കം

കരിപ്പുഴ :- സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു. ദേവാലയം ശതാബ്ദിയുടെ നിറവിലെത്തുമ്പോൾ പുതുതലമുറ സഭാ വിശ്വാസവും സംസ്കാരവും മനസ്സിലേക്കാവാഹിച്ച് ഈശ്വര സന്നിധിയിലേക്ക് അടുക്കണമെന്നു ഡോ. ജോഷ്വാ മാർ നിക്കോദിമോസ് പറഞ്ഞു.

വികാരി ഫാ. സോനു ജോർജ് അധ്യക്ഷത വഹിച്ചു. ശതാബ്ദി ജനറൽ കൺവീനർ റോണി വർഗീസ് ഏബ്രഹാം, ഫാ. വർഗീസ് ഏബ്രഹാം, ഫാ. ജേക്കബ് ജോൺ കല്ലട, ഫാ. ഡി. ഗീവർഗീസ്, പി.കെ. വർഗീസ്, ട്രസ്റ്റി പി.എം. മാത്യു, സെക്രട്ടറി ബിനു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഒന്നിനു രാവിലെ എട്ടിന് ആദ്യഫല പെരുന്നാൾ കുർബാന, തുടർന്ന് ആധ്യാത്മിക സംഘടന വാർഷികം. ആദ്യഫല ലേലം ഡോ. ഏബ്രഹാം മാർ സെറാഫിം ഉദ്ഘാടനം ചെയ്യും.

2017 ഏപ്രിലിൽ ശതാബ്ദി ആഘോഷ സമാപനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ കാർമികത്വത്തിൽ നടക്കും.ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പച്ചക്കറി കൃഷി പ്രോത്സാഹനം, ഭവനദാന, വിവാഹ, പഠന സഹായ പദ്ധതി എന്നിവ നടപ്പിലാക്കും.