OVS-Kerala News

പിറവം ജെ.എം.പി ആശുപത്രിയിൽ നെഫ്റോളജി – ഡയാലിസിസ് വിഭാഗം പ്രവർത്തനം ആരംഭിച്ചു

പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഭദ്രാസന അധിപനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർത്ഥം സ്ഥാപിതമായ ജോസഫ്‌ മാർ പക്കോമിയോസ്(ജെ.എം.പി) മെഡിക്കൽ സെൻറെർ ആശുപത്രിയിൽ വൃക്കസംബന്ധമായ രോഗികൾക്ക് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പ്രത്യേക നെഫ്റോളജി വിഭാഗം പ്രവർത്തനം ആരംഭിച്ചു.പിറവം – പാമ്പാക്കുട റിവർവാലി റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് ഡയാലിസിസ് വിഭാഗത്തിന്റെ പ്രവർത്തനം.പക്കോമിയോസ് എഡ്യുക്കേഷൻ ആൻഡ്‌ ചാരിറ്റബിൾ ഐൻലൈറ്റൻമെന്റ് (പീസ്‌) ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഫാ.ടി.പി കുര്യൻ തളിയച്ചിറ ഉദ്ഘാടനം ചെയ്തു.വ്യക്ക രോഗം മൂലം ക്ലേശമനുഭവിക്കുന്ന നിർധനർക്ക് ചികിത്സ ഇളവു ഉൾപ്പെടെ ലഭ്യമാവുമെന്നു അധികൃതർ പറഞ്ഞു.ഒരു മാസത്തിൽ 17 രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നല്കും.നഗര സഭാ പരിധിയിലുള്ളവർക്ക് മുൻഗണന ഉണ്ടാവുമെന്ന് പിറവം നഗര സഭ ചെയർമാൻ പിറവം സെന്റ്‌.മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകാംഗം കൂടിയായ ശ്രീ.സാബു കെ. ജേക്കബ്‌ പറഞ്ഞു.കൊച്ചി ലിസി ആശുപത്രിയിലെ ഡോ.ജോസ് പി. പോളിന്റെ മേൽനോട്ടത്തിലാണ് ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുക.ഫാ.പൗലോസ്‌ ചെമ്മനം ,റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.പ്രകാശ്‌ ചന്ദ്രൻ,നഗര സഭ ചെയർമാൻ സാബു കെ ജേക്കബ്‌ ,ഡോ.എ.സി പീറ്റർ ,കെ .വി മാത്യു,ജയിംസ് ജോസ്,ബാബു പീറ്റർ,ഡോ.രാജീവ് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

MORE PHOTOS  CLICK THE LINK  BELOW
JMP Hospital Piravom Dialysis Department Inaguration