OVS-Kerala News

പാമ്പാടി ദയറായിൽ നാളെ പവിത്രദർശന സംഗമം

പാമ്പാടി:- പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമ കനക ജൂബിലിയോടനുബന്ധിച്ചുള്ള പവിത്രദർശന സംഗമം നാളെ പാമ്പാടി ദയറായിൽ നടക്കും. ജോഷ്വ മാർ നിക്കോദിമോസ് കുർബാന അർപ്പിക്കും. ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ഒ. തോമസ് മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ നിന്നായി ആയിരത്തോളം സൺഡേ സ്കൂൾ വിദ്യാർഥികൾ വെള്ള വസ്ത്രം ധരിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ കുർബാനയിൽ പങ്കു കൊള്ളും. പ്രസംഗമത്സരങ്ങളും ക്വിസ് മത്സരങ്ങളും നടക്കും.

സഭയിലെ കൗമാര പ്രായക്കാർക്കായി കോട്ടയം, ഇടുക്കി, നിലയ്ക്കൽ, കൊച്ചി മെത്രാസനങ്ങളിലായി ഇരുപത്തഞ്ചോളം ദേവാലയങ്ങളിൽ പവിത്രദർശനം ക്യാംപ് നടത്തിയിരുന്നു. ഫാ. ജയിംസ് മർക്കോസ്, വിനോദ് എം. സഖറിയ, തലിൻ മാത്യൂസ് എന്നിവർ നേതൃത്വം നൽകും. പാമ്പാടി തിരുമേനിയുടെ 50–ാം ചരമ വാർഷികത്തോടനുബന്ധിച്ചു നടത്തിയ പവിത്രസ്മൃതി മംഗല്യനിധിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയതായി മർത്തമറിയം സമാജം ഭദ്രാസന ഭാരവാഹികൾ അറിയിച്ചു. ഒറ്റ ദിവസംതന്നെ 650 പവനും പത്തു ലക്ഷം രൂപയും സമാഹരിച്ച എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.